---
title: "എനിക്ക് ബേസിലിന് ഒപ്പം ഒരു പടം ചെയ്യണമെന്നുണ്ട്; തുറന്ന് പറഞ്ഞ്  മാധവന്‍ "
english_title: "I want to do a film with Basil; Madhavan openly said"
publisher: "moviemax.in"
canonical_url: "https://moviemax.in/news/50725/i-want-to-do-a-film-with-basil-madhavan-openly-said"
published_at: "2022-06-24T11:03:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b54d20921b6_madhavan.jpg"
keywords: []
---

# എനിക്ക് ബേസിലിന് ഒപ്പം ഒരു പടം ചെയ്യണമെന്നുണ്ട്; തുറന്ന് പറഞ്ഞ്  മാധവന്‍ 

> **Lead Summary:** മലയാള സിനിമകള്‍ സ്ഥിരമായി കാണാറുണ്ടെന്ന് നടന്‍ ആര്‍. മാധവന്‍. സമീപകാല ചിത്രങ്ങളില്‍ മിന്നല്‍ മുരളി വളരെ ഇഷ്ടമായെന്നും ബേസില്‍ ജോസഫിനൊപ്പം പ്രവര്‍ത്തിക്കണമെന്നും മാധവന്‍ പറഞ്ഞു. ഒരു മാധ്യമത്തിനോട് സംസാരിക്കുകവേയാണ് അദ്ദേഹം തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്.

## Article Content

മലയാള സിനിമകള്‍ സ്ഥിരമായി കാണാറുണ്ടെന്ന് നടന്‍ ആര്‍. മാധവന്‍. സമീപകാല ചിത്രങ്ങളില്‍ മിന്നല്‍ മുരളി വളരെ ഇഷ്ടമായെന്നും ബേസില്‍ ജോസഫിനൊപ്പം പ്രവര്‍ത്തിക്കണമെന്നും മാധവന്‍ പറഞ്ഞു. ഒരു മാധ്യമത്തിനോട് സംസാരിക്കുകവേയാണ് അദ്ദേഹം തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്.

അതേസമയം, താന്‍ മലയാളിയാണെന്നാണ് എല്ലാവരും കരുതുന്നതെന്ന് മാധവന്‍ മുമ്പ് പറഞ്ഞിരുന്നു. തന്റെ തുടക്കങ്ങളൊക്കെ മലയാളത്തില്‍ നിന്നായിരുന്നു എന്നാണ് മാധവന്‍ പറയുന്നത്.

സിനിമയുടെ ഷൂട്ടിങ്ങ് കേരളത്തില്‍ നിന്നുമാണ് ആരംഭിച്ചത്. അന്ന് മുതല്‍ ഞാന്‍ മലയാളിയാണെന്നാണ് എല്ലാവരും കരുതിയത്. കാരണം എന്റെ പേര് മാധവന്‍ എന്നാണ്.

ചിലര്‍ കാവ്യ മാധവന്‍ എന്റെ ഭാര്യയാണെന്ന് വരെ കരുതിയിട്ടുണ്ട്. ഇതൊക്കെ എന്നോടുള്ള സ്നേഹവും ഇഷ്ടവും കൊണ്ടാണെന്ന് അറിയാം. കേരളത്തില്‍ നിന്ന് മാത്രമല്ല ദുബായിലോ മറ്റ് എവിടെയാണെങ്കില്‍ പോലും മലയാളുകളുടെ സാന്നിധ്യവും സ്നേഹവും അറിഞ്ഞു.

ഞാന്‍ അവര്‍ക്ക് മാധവന്‍ ചേട്ടനാണ്. മലയാളികളും കേരളവും എനിക്ക് വേണ്ടി ഒരുപാട് സംഭാവനകള്‍ ചെയ്തിട്ടുണ്ട്. അതൊരു ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നതെന്നും’ നടന്‍ പറയുന്നു.

റോക്കട്രിയില്‍ നമ്പി നാരായണന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മാധവന്‍ തന്നെയാണ്. ജൂലൈ ഒന്ന് മുതല്‍ സിനിമ റിലീസിനെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/50725/i-want-to-do-a-film-with-basil-madhavan-openly-said)