---
title: "പ്രിയ ഗായിക മഞ്ജരിയുടെ വിവാഹം ഇന്ന്; മെഹന്ദി വീഡിയോ വൈറൽ "
english_title: "Beloved singer Manjari is getting married today"
publisher: "moviemax.in"
canonical_url: "https://moviemax.in/news/50710/beloved-singer-manjari-is-getting-married-today"
published_at: "2022-06-24T10:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b540bc5c5d4_manjeri.jpg"
keywords: []
---

# പ്രിയ ഗായിക മഞ്ജരിയുടെ വിവാഹം ഇന്ന്; മെഹന്ദി വീഡിയോ വൈറൽ 

> **Lead Summary:** പ്രിയ ഗായിക മഞ്ജരി ഇന്ന് വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്ത് ജെറിന്‍ ആണ് വരന്‍. ഇന്നലെ രാവിലെയാണ് ഒരു പുതിയ ജീവിതഘട്ടത്തിന് തുടക്കം കുറിക്കുന്ന വിവരം മഞ്ജരി പങ്കുവെച്ചത്. പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും ആശംസാപ്രവാഹമായിരുന്നു.

## Article Content

പ്രിയ ഗായിക മഞ്ജരി ഇന്ന് വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്ത് ജെറിന്‍ ആണ് വരന്‍. ഇന്നലെ രാവിലെയാണ് ഒരു പുതിയ ജീവിതഘട്ടത്തിന് തുടക്കം കുറിക്കുന്ന വിവരം മഞ്ജരി പങ്കുവെച്ചത്. പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും ആശംസാപ്രവാഹമായിരുന്നു.

വിവാഹവാര്‍ത്തയ്ക്കൊപ്പം ഇന്‍സ്റ്റഗ്രാമിലൂടെ മെഹന്ദി ചടങ്ങിന്‍റെ ഒരു റീല്‍ വീഡിയോയും മഞ്ജരി പങ്കുവെച്ചിരുന്നു. അതേസമയം തിരുവനന്തപുരത്തു വെച്ചാണ് ഇരുവരുടെയും വിവാഹം.

**

ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാടിന്‍റെ മാജിക് അക്കാഡമിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമായിരിക്കും വിരുന്ന് സൽക്കാരമെന്ന് അറിയിച്ചിട്ടുണഅട്.

മസ്ക്കറ്റില്‍ ആയിരുന്നു മഞ്ജരിയുടെ പ്രാഥമിക വിദ്യാഭ്യാസം. ഇവിടെ ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിൻ.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ 'താമരക്കുരുവിക്കു തട്ടമിട്' എന്ന ജനപ്രിയ ഗാനം പാടി മലയാള സിനിമാ പിന്നണിഗാനരംഗത്തേക്ക് എത്തിയ ഗായികയാണ് മഞ്ജരി.

[https://www.instagram.com/m_manjari/?utm_source=ig_embed&ig_rid=e0490fb3-9149-44a5-870a-d2b7f7928829**](https://www.instagram.com/m_manjari/?utm_source=ig_embed&ig_rid=e0490fb3-9149-44a5-870a-d2b7f7928829)

വ്യത്യസ്തമായ ആലാപന ശൈലിയും ശാസ്ത്രീയ സംഗീതത്തിൽ തികഞ്ഞ അറിവുമുള്ള മഞ്ജരി പിന്നീട് കുറെ ഏറെ നല്ല ഗാനങ്ങൾ മലയാളിക്കു സമ്മാനിക്കുകയുണ്ടായി.

### Related Links & Sources
- [Original Story Source](https://moviemax.in/news/50710/beloved-singer-manjari-is-getting-married-today)