---
title: "നിവിന്‍ പോളിയോടൊപ്പം അതിഥി വേഷം ചെയ്യാന്‍ പല യുവ നടന്മാരും തയ്യാറായില്ല, പക്ഷെ വന്നത് മോഹന്‍ലാല്‍"
english_title: "Many young actors were not ready to do guest roles with Nivin Pauly, but Mohanlal came"
publisher: "moviemax.in"
canonical_url: "https://moviemax.in/news/5071/many-young-actors-were-reluctant-to-do-guest-roles-in-the-movie-starring-nivin-pauly-but-mohanlal-came"
published_at: "2021-10-14T10:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6167bd351e92b_mohanlal.jpg"
keywords: []
---

# നിവിന്‍ പോളിയോടൊപ്പം അതിഥി വേഷം ചെയ്യാന്‍ പല യുവ നടന്മാരും തയ്യാറായില്ല, പക്ഷെ വന്നത് മോഹന്‍ലാല്‍

> **Lead Summary:** മലയാളത്തിന്റെ രണ്ട് പ്രിയ താരങ്ങളാണ് മോഹന്‍ലാലും നിവിന്‍ പോളിയും . അത്രയേറെ ആരധകാറുള്ള രണ്ട് താരങ്ങള്‍ . നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായം കുളം കൊച്ചുണ്ണി എന്ന ചിത്രം റിലീസ് ആയിട്ട് മൂന്ന് വര്‍ഷം പൂര്‍ത്തിയാവുന്നു .പ്രേക്ഷകരെ ഏറെ ശ്രദ്ധ ആകര്‍ഷിച്ച സിനിമയാണ് കായം കുളം കൊച്ചുണ്ണി. റോഷന്റെ സംവിധാനം, ബോബി സഞ്ജയ് ടീമിന്റെ തിരക്കഥ ബിഗ് ബജറ്റ് എന്നിങ്ങനെയുള്ള കാരണങ്ങള്‍ കൂടാതെ മോഹന്‍ലാല്‍ ഇത്തിക്കര പക്കി എന്ന കഥാപാത്രമായി എത്തുന്നു എന്നതും കായം കുളം കൊച്ചുണ്ണിയുടെ വലിയ ആകര്‍ഷണമായിരുന്നു.

## Article Content

മലയാളത്തിന്റെ രണ്ട് പ്രിയ താരങ്ങളാണ് മോഹന്‍ലാലും നിവിന്‍ പോളിയും . അത്രയേറെ ആരധകാറുള്ള രണ്ട് താരങ്ങള്‍ . നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായം കുളം കൊച്ചുണ്ണി എന്ന ചിത്രം റിലീസ് ആയിട്ട് മൂന്ന് വര്‍ഷം പൂര്‍ത്തിയാവുന്നു .പ്രേക്ഷകരെ ഏറെ ശ്രദ്ധ ആകര്‍ഷിച്ച സിനിമയാണ് കായം കുളം കൊച്ചുണ്ണി. റോഷന്റെ സംവിധാനം, ബോബി സഞ്ജയ് ടീമിന്റെ തിരക്കഥ ബിഗ് ബജറ്റ് എന്നിങ്ങനെയുള്ള കാരണങ്ങള്‍ കൂടാതെ മോഹന്‍ലാല്‍ ഇത്തിക്കര പക്കി എന്ന കഥാപാത്രമായി എത്തുന്നു എന്നതും കായം കുളം കൊച്ചുണ്ണിയുടെ വലിയ ആകര്‍ഷണമായിരുന്നു.

എന്നാല്‍ ഈ കഥാപാത്രത്തിന് വേണ്ടി മറ്റ് ചില യുവ നടന്മാരെ സമീപിച്ചിരുന്നുവെങ്കിലും, നിവിന്‍ ടൈറ്റില്‍ റോളിലെത്തുന്ന സിനിമയില്‍ രണ്ടാമതൊരു നടനായി അഭിനയിക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ പിന്മാറുകയായിരുന്നു എന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. ഇത്തിക്കരപക്കി എന്ന കഥാപാത്രത്തിന് വേണ്ടി ആദ്യം മനസ്സിലുണ്ടായിരുന്ന കഥാപാത്രം ലാലേട്ടന്‍ ആയിരുന്നില്ല. മറ്റ് ചില യുവ നടന്മാരായിരുന്നു. നാലഞ്ച് യുവ നടന്മാരോട് കഥ പറഞ്ഞു, എന്നാല്‍ നിവിന്‍ ആണ് കായം കുളം കൊച്ചുണ്ണി എന്നതിനാല്‍ അവര്‍ ആരും തന്നെ തയ്യാറായില്ല എന്നാണ് റോഷന്‍ പറഞ്ഞത്.

എന്നാല്‍ ഒരു നടന്‍ എന്ന നിലയില്‍ നിവിന്‍ വളരെ അധികം സപ്പോര്‍ട്ടീവ് ആയിരുന്നു. ഇത്തിക്കര പക്കി എന്ന കഥാപാത്രത്തിനെ അത്രമേല്‍ മികച്ച ഒരു നടന് മാത്രമേ ചെയ്യാനാവൂ, ആ കഥാപാത്രത്തെ മികച്ച രീതിയില്‍ തന്നെ പ്രസന്റ് ചെയ്യണം എന്ന് നിവിന്‍ പറയുമായിരുന്നുവത്രെ. ഇത്തിക്കര പക്കിയായി മോഹന്‍ലാലിന്റെ മുഖം മനസ്സില്‍ വന്നപ്പോള്‍ ആദ്യം വിളിച്ചത് ആന്റണി പെരുമ്പാവൂരിനെ ആയിരുന്നു എന്നും റോഷന്‍ ഓര്‍ക്കുന്നു.

കഥ കേട്ട് ആന്റണി ചേട്ടന്‍ ത്രില്ലിലായി. ലാലേട്ടന്‍ സമ്മതിയ്ക്കുമോ എന്നതായിരുന്നു ഞങ്ങളുടെ ടെന്‍ഷന്‍. എന്നാല്‍ അദ്ദേഹം ഓകെ പറഞ്ഞപ്പോള്‍ ഭയങ്കര സന്തോഷം തോന്നി. വളരെ അധികം സപ്പോര്‍ട്ടീവ് ആയിരുന്നു ലാലേട്ടന്‍. നിവിനിനെ പോലൊരു യുവ നടന്റെ ചിത്രത്തില്‍ അതിഥി താരം ആയി എത്തണം എന്ന് പറയുമ്പോള്‍ അദ്ദേഹത്തിന് അത് നിഷേധിയ്ക്കാം, എന്നാല്‍ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് കൊണ്ടാണ് ലാലേട്ടന്‍ സിനിമ ചെയ്യാം എന്ന് സമ്മതിച്ചത്. അത് തന്നെ ഞങ്ങളുടെ സിനിമുടെ വലിയ വിജയമായിരുന്നു.

മോഹന്‍ലാല്‍ ആണ് ഇത്തിക്കര പക്കി എന്ന വേഷം ചെയ്യുന്നത് എന്ന് കേട്ടപ്പോള്‍, ഒരു നായക നടന്‍ എന്ന നിലയില്‍ തനിയ്ക്ക് കിട്ടേണ്ട തന്റെ സിനിമയിലെ ശ്രദ്ധ സ്വാഭാവികമായും മോഹന്‍ലാലിലേക്ക് പോകുമോ എന്ന ടെന്‍ഷന്‍ നിവിന്‍ പോളിയ്ക്ക് ഉണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോള്‍, ഇല്ല എന്ന് റോഷന്‍ തീര്‍ത്തു പറഞ്ഞു. വാസ്തവത്തില്‍ മോഹന്‍ലാല്‍ ആണ് ഇത്തിക്കര പക്കി എന്നറിഞ്ഞപ്പോള്‍, തിരക്കഥയില്‍ ഇല്ലാത്ത ഒരു ഫൈറ്റ് സീന്‍ കൂടെ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട നടനാണ് നിവിന്‍. ലാലിന് കൂടുതല്‍ ശ്രദ്ധ കിട്ടും എന്ന് കരുതിയിരുന്നുവെങ്കില്‍, നിവിന്‍ അത് ആവശ്യപ്പെടേണ്ട കാര്യം ഉണ്ടായിരുന്നില്ല എന്ന് റോഷന്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/5071/many-young-actors-were-reluctant-to-do-guest-roles-in-the-movie-starring-nivin-pauly-but-mohanlal-came)