---
title: "ലംബോർഗിനി എസ്‌യുവി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്"
english_title: "Prithviraj owns Lamborghini SUV Urus"
publisher: "moviemax.in"
canonical_url: "https://moviemax.in/news/50660/prithviraj-owns-lamborghini-suv-urus"
published_at: "2022-06-23T23:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b4aa2c334db_prithviraj.jpg"
keywords: []
---

# ലംബോർഗിനി എസ്‌യുവി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്

> **Lead Summary:** **വ**ൻ വാഹനപ്രേമികളാണ് ഭൂരിഭാ​ഗം സിനിമാ താരങ്ങളും. പുത്തൻ വാഹനങ്ങൾ സ്വന്തമാക്കിയ താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ തന്റെ ​ഗ്യാരേജിലേക്ക് പുത്തൻ ലംബോർഗിനിയെ സ്വീകരിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥിരാജ് സുകുമാരൻ.

## Article Content

**വ**ൻ വാഹനപ്രേമികളാണ് ഭൂരിഭാ​ഗം സിനിമാ താരങ്ങളും. പുത്തൻ വാഹനങ്ങൾ സ്വന്തമാക്കിയ താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ തന്റെ ​ഗ്യാരേജിലേക്ക് പുത്തൻ ലംബോർഗിനിയെ സ്വീകരിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥിരാജ് സുകുമാരൻ.

ലംബോര്‍ഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസാണ് പൃഥ്വിരാജിന്റെ വാഹന ശേഖരത്തിലേക്ക് ഒടുവിൽ എത്തിയിരിക്കുന്നത്. എന്നാല്‍, ഇത് പുതിയ വാഹനമല്ലെന്നാണ് റിപ്പോര്‍ട്ട്. പൃഥ്വിയുടെ പക്കൽ ഉണ്ടായിരുന്ന ലംബോര്‍ഗിനി ഹുറാകാന്‍ എക്‌സ്‌ചേഞ്ച് ചെയ്താണ് ഉറുസ് എസ്.യു.വി. സ്വന്തമാക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലംബോർഗിനിയുടെ ഇന്ത്യയിലെ ഏറ്റവും അധികം വിൽപനയുള്ള വാഹനമാണ് ഉറുസ്.

3.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗവും 12.8 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗതയും കൈവരിക്കാന്‍ ശേഷിയുള്ള ഉറുസിന് 'സൂപ്പര്‍ എസ്.യു.വി.' എന്ന വിശേഷണവുമുണ്ട്. 305 കിലോമീറ്ററാണ് പരമാവധി വേഗം. നാല് ലിറ്ററിന്റെ ട്വിന്‍ ടര്‍ബോ വി-8 എന്‍ജിനാണ് ലംബോര്‍ഗിനി ഉറുസിന് കരുത്തുനല്‍കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/50660/prithviraj-owns-lamborghini-suv-urus)