---
title: "'കെജിഎഫി'ലെ റീനയെ പോലെ ശ്രീവല്ലിയും മരിക്കുമോ...? മറുപടിയുമായി നിർമാതാവ് രംഗത്ത് "
english_title: "Will Sreevalli die like Reena in 'KGF' ...? Producer on the scene with the answer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/50655/will-sreevalli-die-like-reena-in-kgf-producer-on-the-scene-with-the-answer"
published_at: "2022-06-23T23:06:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b4a5a464bbc_rashmika.jpg"
keywords: []
---

# 'കെജിഎഫി'ലെ റീനയെ പോലെ ശ്രീവല്ലിയും മരിക്കുമോ...? മറുപടിയുമായി നിർമാതാവ് രംഗത്ത് 

> **Lead Summary:** **ഡി**സംബർ പതിനേഴിനാണ് തെന്നിന്ത്യൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അല്ലു അർജുൻ ചിത്രം പുഷ്പയുടെ ആദ്യഭാ​ഗം തിയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. മലയാളി താരം ഫഹദ് ഫാസിലിന്റെ വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.

## Article Content

**ഡി**സംബർ പതിനേഴിനാണ് തെന്നിന്ത്യൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അല്ലു അർജുൻ ചിത്രം പുഷ്പയുടെ ആദ്യഭാ​ഗം തിയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. മലയാളി താരം ഫഹദ് ഫാസിലിന്റെ വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.

നിലവിൽ പുഷ്പയുടെ രണ്ടാം ഭാ​ഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. കഴിഞ്ഞ ദിവസം ചിത്രത്തിൽ രശ്മിക മന്ദാന അവതരിപ്പിക്കുന്ന കഥാപാത്രം ശ്രീവല്ലി മരിക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയാണ് സിനിമയുടെ നിർമാതാവ് വൈ രവി ശങ്കർ. സിനിമയെ കുറിച്ച് ഇപ്പോൾ ആർക്കും ഒന്നും അറിയില്ല, അതിനാൽ തന്നെ അതിനെ കുറിച്ച് എന്ത് എഴുതിയാലും ആളുകൾ വിശ്വസിക്കും. ഇത്തരം വാർത്തകൾ മറ്റ് വെബ്സൈറ്റുകളും ചാനലുകളും വാർത്ത ഏറ്റുപിടിക്കുകയും ചെയ്യും.

എന്നാൽ, ഇത്തരം വാർത്തകളെല്ലാം വ്യാജമാണെന്ന് മാത്രമാണ് തനിക്ക് പറയാനുള്ളത്. അസംബന്ധമായ വാർത്തകളാണ് ഇതൊക്കെയെന്നും നിർമാതാവ് വ്യക്തമാക്കി.‌ പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പുഷ്പ രണ്ടാം ഭാഗത്തെ കുറിച്ച് നിർമാതാവ് പറഞ്ഞത്.

പുഷ്പയുടെ രണ്ടാം ഭാഗത്തിൽ തുടക്കത്തിൽ തന്നെ രശ്മിക അവതരിപ്പിച്ച ശ്രീവല്ലി എന്ന കഥാപാത്രം കൊല്ലപ്പെടുമെന്നായിരുന്നു വാർത്തകൾ. കെജിഎഫ് 2ല്‍ നായിക കൊല്ലപ്പെടുന്നത് പോലെ പുഷ്പ 2വിലും നായിക മരിക്കുന്ന രീതിയിലേക്ക് അണിയറപ്രവര്‍ത്തകര്‍ സ്ക്രിപ്റ്റ് മാറ്റിയെന്നും പ്രചരണം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/50655/will-sreevalli-die-like-reena-in-kgf-producer-on-the-scene-with-the-answer)