നഗ്‌നവീഡിയോയുടെ പേരില്‍ ബ്ലാക്ക്‌മെയിലിംഗ്; പൊലീസുകാരുടെ വീഡിയോകള്‍ വൈറൽ

നഗ്‌നവീഡിയോയുടെ പേരില്‍ ബ്ലാക്ക്‌മെയിലിംഗ്; പൊലീസുകാരുടെ വീഡിയോകള്‍ വൈറൽ
Jun 23, 2022 07:31 PM | By Anjana Shaji

പരസ്പരം അശ്ലീല സന്ദേശങ്ങള്‍ കൈമാറുകയും നഗ്‌ന വീഡിയോ കോളുകള്‍ ചെയ്യുകയും ചെയ്തു എന്നാരോപിച്ച് രാജസ്ഥാന്‍ പോലീസില്‍ രണ്ട് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. സ്വവര്‍ഗപ്രണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഈ നടപടി.

ഒരു എസ് എച്ച് ഒയെയും കോണ്‍സ്റ്റബിളിനെയുമാണ് സ്വവര്‍ഗ്ഗാനുരാഗത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്തത്. അവരുടെ ബന്ധം ചിത്രീകരിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്നാണ് ഈ നടപടി.

നാഗൗര്‍ ജില്ലയിലാണ് സംഭവം. ഇവിടത്തെ ദേഗാന പോലീസ് സ്റ്റേഷനില്‍ കോണ്‍സ്റ്റബിളാണ് പ്രദീപ് ചൗധരി. അതേ ജില്ലയില്‍ തന്നെയുള്ള ഖിന്‍വ്സര്‍ പോലീസ് സ്റ്റേഷനിലെ എസ്എച്ച് ഒ ആണ് ഗോപാല്‍ കൃഷ്ണ ചൗധരി. അവര്‍ തമ്മില്‍ സ്വവര്‍ഗപ്രണയത്തിലാണ്.

ഈ ബന്ധം തുടങ്ങിയിട്ട് എട്ട് മാസത്തോളമായി. അതിനിടയ്ക്കാണ് പുതിയ പ്രശ്‌നം. ഗോപാല്‍ കൃഷ്ണ ചൗധരി കാമുകനായ പ്രദീപ് ചൗധരിക്കെതിരെ ഒരു കേസ് ഫയല്‍ ചെയ്തു. തങ്ങള്‍ ഒരുമിച്ചുള്ള നഗ്‌ന വീഡിയോകള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി കോണ്‍സ്റ്റബിള്‍ പ്രദീപ് ചൗധരി തന്നോട് പണം ആവശ്യപ്പെടുന്നതായാണ് അദ്ദേഹം പരാതിയില്‍ പറയുന്നത്.

ഇതോടെ വിഷയം പരസ്യമായത്. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. എട്ട് മാസം മുമ്പാണ് ഇരുവരും സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടതെന്ന് അന്വേണ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് അവര്‍ പ്രണയത്തിലായി.

ഫോണിലൂടെ അശ്ലീലചാറ്റിംഗ്. ഒപ്പം, നിരവധി തവണ സെക്‌സ് വീഡിയോ കോളുകള്‍ ചെയ്തു. ഇരുവരും തമ്മില്‍ ശാരീരിക ബന്ധവും ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദീപ് ചൗധരി ഗോപാല്‍ കൃഷ്ണ ചൗധരിക്കൊപ്പമുള്ള അശ്ലീലവീഡിയോകള്‍ പകര്‍ത്തിയശേഷം അവ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങിയതായും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

നഗ്‌ന വീഡിയോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഗോപാല്‍ കൃഷ്ണ ചൗധരിയില്‍നിന്നും 2.5 ലക്ഷത്തിലധികം രൂപ കോണ്‍സ്റ്റബിള്‍ കൈപ്പറ്റിയതായാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. പണം കിട്ടിയിട്ടും പ്രദീപ് ബ്ലാക്ക് മെയില്‍ തുടര്‍ന്നു.


അയാള്‍ പിന്നെയും പണം ആവശ്യെപ്പട്ടു. അഞ്ച് ലക്ഷം രൂപയും വാഹനവും നല്കാനായിരുന്നു പ്രദീപ് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ്, എസ്എച്ച്ഒ എസ്പിക്ക് രേഖാമൂലം പരാതി നല്‍കിയത്. രണ്ടുപേര്‍ക്കുമിടയില്‍ സ്വവര്‍ഗാനുരാഗം നിലനിന്നിരുന്നുവെന്ന് ചില പോലീസ് അധികൃതര്‍ക്കും അറിയാമായിരുന്നു.

പരാതിയെ തുടര്‍ന്ന്, എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിനിടെ, കോണ്‍സ്റ്റബിളിന്റെ മൊബൈലില്‍ നിന്ന് അശ്ലീല വീഡിയോകള്‍ കണ്ടെടുത്തു. ആരോപണ വിധേയനായ കോണ്‍സ്റ്റബിള്‍ ഏതാനും മാസങ്ങളായി എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി.

തുടര്‍ന്ന് കുറ്റാരോപിതനായ കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തു. മാത്രമല്ല, ഇരുവരെയും പൊലീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇരുവര്‍ക്കുമെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കയാണ് ഇപ്പോള്‍.

Blackmailing in the name of nude video; Police videos go viral

Next TV

Related Stories
കാമുകിയുമായുള്ള ലൈംഗികബന്ധത്തിനിടെ യുവാവിന് സംഭവിച്ചത്‌

Jul 6, 2022 08:34 AM

കാമുകിയുമായുള്ള ലൈംഗികബന്ധത്തിനിടെ യുവാവിന് സംഭവിച്ചത്‌

കാമുകിയുമായുള്ള ലൈംഗികബന്ധത്തിനിടെ യുവാവിന്...

Read More >>
'ലോകത്തിലെ തന്നെ ഏറ്റവും വലുത്' - ഭീമൻ ആമ്പൽ കണ്ടെത്തി ഗവേഷകർ

Jul 5, 2022 11:26 PM

'ലോകത്തിലെ തന്നെ ഏറ്റവും വലുത്' - ഭീമൻ ആമ്പൽ കണ്ടെത്തി ഗവേഷകർ

'ലോകത്തിലെ തന്നെ ഏറ്റവും വലുത്' - ഭീമൻ ആമ്പൽ കണ്ടെത്തി...

Read More >>
നിതംബം ഇൻഷ്വർ ചെയ്‍ത് മോഡൽ...തുക കേട്ടാൽ ഞെട്ടും!

Jul 4, 2022 07:54 PM

നിതംബം ഇൻഷ്വർ ചെയ്‍ത് മോഡൽ...തുക കേട്ടാൽ ഞെട്ടും!

അടുത്തിടെ ഒരു യുവതി ഇൻഷ്വർ ചെയ്തത് തികച്ചും വ്യത്യസ്തമായ ഒരു സ്വത്താണ്, അത് മറ്റൊന്നുമല്ല തന്റെ നിതംബമായിരുന്നു. അതും...

Read More >>
ദിവസം 40 ലക്ഷം രൂപ വരെ ചെലവഴിക്കുന്ന യുവതി!

Jul 4, 2022 04:23 PM

ദിവസം 40 ലക്ഷം രൂപ വരെ ചെലവഴിക്കുന്ന യുവതി!

ദിവസം 40 ലക്ഷം രൂപ വരെ ചെലവഴിക്കുന്ന...

Read More >>
അച്ഛന്റെ അവസാനത്തെ ആ​ഗ്രഹം നിറവേറ്റണം, പ്രിയപ്പെട്ട മദ്യം സിറിഞ്ചിലാക്കി നൽകി മകൾ

Jul 4, 2022 02:56 PM

അച്ഛന്റെ അവസാനത്തെ ആ​ഗ്രഹം നിറവേറ്റണം, പ്രിയപ്പെട്ട മദ്യം സിറിഞ്ചിലാക്കി നൽകി മകൾ

അച്ഛന്റെ അവസാനത്തെ ആ​ഗ്രഹം നിറവേറ്റണം, പ്രിയപ്പെട്ട മദ്യം സിറിഞ്ചിലാക്കി നൽകി...

Read More >>
കുട്ടിയെ അനുഗ്രഹിക്കുന്ന 170 വയസുള്ള സന്യാസി ! വൈറലായി വീഡിയോ

Jul 4, 2022 01:09 PM

കുട്ടിയെ അനുഗ്രഹിക്കുന്ന 170 വയസുള്ള സന്യാസി ! വൈറലായി വീഡിയോ

ഇപ്പോഴും ജീവിച്ചിരിക്കുന്ന 201 വയസ് പ്രായമുള്ള ബുദ്ധ സന്യാസിയെ കുറിച്ചുള്ള വ്യാജ കഥ അടുത്തിടെ...

Read More >>
Top Stories