തന്നെ വെടിവച്ചതിലെ പ്രതികാരം, കരടി വേട്ടക്കാരനെ കൊന്നു. റഷ്യയിലെ ഇർകുട്സ്ക് മേഖലയിലെ തുലുൻ ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ട 62 -കാരന്റെ പേര് വ്യക്തമല്ല.
തവിട്ടുനിറത്തിലുള്ള ഒരു കരടിയെ ഇയാൾ വെടിവയ്ക്കുകയായിരുന്നു. പ്രതികാരമെന്നോണം കരടി ഇയാളുടെ തലയോട് തകർത്ത് ഇയാളെ കൊല്ലുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.
കരടിയുടെ ജഡത്തിന് സമീപം മനുഷ്യന്റെ മൃതദേഹം കിടക്കുന്നതായി കാണിക്കുന്ന ഫോട്ടോകൾ വൈറലായി. മാരകമായി മുറിവേറ്റ കരടി വേട്ടക്കാരനെ കൊല്ലുകയായിരുന്നു. ഇയാൾ ഒരു മരക്കൊമ്പിലിരുന്ന് കരടിയെ വെടിവച്ചു. കരടി ചത്തു എന്ന് കരുതി അതിനടുത്തേക്ക് പോയതാണ്.
എന്നാൽ, മാരകമായി മുറിവേറ്റ് കിടക്കുകയായിരുന്ന കരടി ഇയാളെ ആക്രമിക്കുകയായിരുന്നു. 50 മീറ്റർ അകലത്തായിട്ടാണ് കരടിയുടേയും മനുഷ്യന്റെയും മൃതദേഹങ്ങൾ കിടന്നിരുന്നത്. ഇയാളുടെ മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ് തന്നെ ഇയാളെ കാണാതായതായി റിപ്പോർട്ടുണ്ടായിരുന്നു.
പിന്നീടാണ് മൃതദേഹം കണ്ടെത്തിയത്. സൈബീരിയൻ മേഖലയിൽ തിരച്ചിൽ നടത്തിയതിന് ശേഷമാണ് ഭയാനകമായ രംഗം കണ്ടെത്തിയത്.
റഷ്യയിൽ കരടി ആക്രമണം സാധാരണമാണ്. 2021-ൽ, മൂന്ന് സുഹൃത്തുക്കൾ ഭയത്തോടെ നോക്കിനിൽക്കെ ഒരു ക്യാമ്പറെ കരടി കൊന്നു തിന്ന സംഭവമുണ്ടായിട്ടുണ്ട്. കരടിയിൽ നിന്നും വളർത്തുനായകളെ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരാളുടെ വീഡിയോ വൈറലായതും അടുത്തിടെയാണ്.
The bear avenged himself for shooting him