അതവരുടെ ഉള്ളിലുണ്ടാക്കുന്ന പകയും വിദ്വേഷവും വളരെ വലുതാണ്. അറിഞ്ഞോ അറിയാതെയോ നമ്മൾ വാങ്ങിക്കൂട്ടുന്ന ചൈനീസ് ഉൽപ്പന്നങ്ങൾ പരോക്ഷമായെങ്കിലും അവരെ സഹായിക്കുകയാണന്ന സത്യം കുട്ടിയെ ബോധ്യപ്പെടുത്തി കൊടുക്കുന്നു. അവൻ , അവന്റെ കഴിവിനനുസരിച്ച് പ്രതികാരം ചെയ്യാൻ മുതിരുന്നു. എല്ലായവസരത്തിലും സാധ്യമല്ലെങ്കിലും കുറഞ്ഞപക്ഷം ആഘോഷങ്ങളിലെങ്കിലും നമ്മുടെ നാടിനെ മറക്കാതിരിക്കാം. കൂടാതെ, സ്വന്തം കുടുംബത്തെ ദുരവസ്ഥയിൽ നിന്നും കരകയറ്റാൻ , സ്കൂൾ വിദ്യാർത്ഥിനി തൊഴിലെടുത്ത് ജീവിക്കുന്നതിലൂടെ, സുഖലോലുപതയിൽ, ഉത്തരവാദിത്ത്വങ്ങളിൽ നിന്നു മകന്ന് ജീവിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് അതിൽ നിന്നും മാറേണ്ടതിന്റെ ആവശ്യകതയിലേക്കും ചിത്രം വെളിച്ചം പകരുന്നുണ്ട്.
എല്ലാ അർത്ഥത്തിലും പുതുതലമുറയ്ക്ക് പുത്തൻ ഉൾക്കാഴ്ച്ച സമ്മാനിക്കുന്ന ഹ്രസ്വചിത്രമാണ് ബോയ്ക്കോട്ട് .പ്രദീപ്ചന്ദ്രൻ , തിരുമല രാമചന്ദ്രൻ , രാഹുൽ , അനിഴാനായർ , അഭിനവ്കൃഷ്ണൻ , അർപ്പിത ആർ എസ് നായർ , നിരഞ്ജന രാഹുൽ , സജി അമ്യത എന്നിവർ അഭിനയിക്കുന്നു.ബാനർ - രാജസൂയം ഫിലിംസ്, കഥ, തിരക്കഥ, നിർമ്മാണം - ഒ.ബി.സുനിൽകുമാർ , സംവിധാനം - ബിജു കെ.മാധവൻ, ഛായാഗ്രഹണം - അനീഷ് മോട്ടീവ് പിക്സ് , എഡിറ്റിംഗ് & മിക്സിംഗ് - അനീഷ് സാരംഗ്, പ്രൊ: ഡിസൈനർ - രാഹുൽ , ചമയം - രാജേഷ് വെള്ളനാട് , തിരക്കഥാ സഹായി -കവിതാ സി ഗംഗൻ, പി ആർ ഓ - അജയ് തുണ്ടത്തിൽ .
Produced by OBSunilkumar under the banner of Rajasuyam Films and produced by Biju. The short film