സുശാന്ത് സിംഗ് രാജപുത്തിന്റെമരണത്തിൽ തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്ന് സുശാന്തിന്റെ സുഹൃത്തും കാമുകിയുമായ റിയ ചക്രബർത്തി. ജീവന് ഭീഷണിയുള്ളതിനാൽ സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് മുംബൈ പൊലീസിന് അപേക്ഷ നൽകി.

എന്നാൽ, പൊലീസ് ഒരു സഹായം നൽകിയില്ല. വിവിധ അന്വേഷണ ഏജൻസികളുമായി തങ്ങൾ സഹകരിക്കുന്നുണ്ടെന്നും റിയ പറഞ്ഞു. റിയയുടെ സഹോദരൻ ഷോയിക് ചക്രബർത്തി വ്യാഴാഴ്ച സിബിഐ ചോദ്യം ചെയ്തു. സുശാന്തിന്റെ ഫ്ലാറ്റിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് സിദ്ധാർഥ് പിത്താനിയെ ഏഴാം ദിവസവും സിബിഐ ചോദ്യം ചെയ്തു.
Riya Chakraborty says security should be provided as it is life threatening