---
title: "ഫാദേഴ്‍സ് ഡേയില്‍ അപൂര്‍വ ഫോട്ടോയുമായി താരം "
english_title: "Star with a rare photo on Father's Day"
publisher: "moviemax.in"
canonical_url: "https://moviemax.in/news/49838/star-with-a-rare-photo-on-fathers-day"
published_at: "2022-06-19T23:28:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62af63f395ef8_ram_charan.jpg"
keywords: []
---

# ഫാദേഴ്‍സ് ഡേയില്‍ അപൂര്‍വ ഫോട്ടോയുമായി താരം 

> **Lead Summary:** **തെ**ന്നിന്ത്യയുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് മെഗാസ്റ്റാര്‍ ചിരഞ്‍ജിവീയുടെ മകനായ രാം ചരണ്‍. രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' എന്ന ചിത്രത്തോടെ രാജ്യമൊട്ടാകെ രാം ചരണിന് സ്വീകാര്യത ലഭിച്ചു.

## Article Content

**തെ**ന്നിന്ത്യയുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് മെഗാസ്റ്റാര്‍ ചിരഞ്‍ജിവീയുടെ മകനായ രാം ചരണ്‍. രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' എന്ന ചിത്രത്തോടെ രാജ്യമൊട്ടാകെ രാം ചരണിന് സ്വീകാര്യത ലഭിച്ചു.

രാം ചരണിന്റെ വിശേഷങ്ങള്‍ അറിയാൻ ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ രാം ചരണിന്റെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത് .

അച്ഛൻ ചിരഞ്‍ജീവിക്ക് ഒപ്പമുള്ള തന്റെ ഫോട്ടോയാണ് രാം ചരണ്‍ പങ്കുവെച്ചിരിക്കുന്നത്. ഫാദേഴ്‍സ് ഡേയോട് അനുബന്ധിച്ചാണ് ഫോട്ടോ രാം ചരണ്‍ പങ്കുവെച്ചിരിക്കുന്നത്. ക്യാപ്ഷൻ ഒന്നും എഴുതിയില്ലെങ്കിലും ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രാം ചരണ്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ആണ് ചിത്രം നിര്‍മിക്കുന്നത്. എസ് ഷങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ബോളിവുഡ് നടി കിയാര അദ്വാനിയാണ് നായിക.

അഞ്‍ജലിയും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാവും. ഷങ്കറിന്റെ രാം ചരണ്‍ ചിത്രത്തിന് തെലുങ്കിന് പുറമേ തമിഴ്, ഹിന്ദി പതിപ്പുകളുമുണ്ടാകും. എസ് തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

തിരു ആര്‍ രത്‍നവേലുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാം ചരണ്‍, കിയാര അദ്വാനി, അഞ്‍ജലി എന്നിവര്‍ക്കു പുറമേ ജയറാം, സുനില്‍, നവീൻ ചന്ദ്ര, തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.

### Related Links & Sources
- [Original Story Source](https://moviemax.in/news/49838/star-with-a-rare-photo-on-fathers-day)