---
title: "അച്ഛൻറെ കൂടെയുള്ള  ഈ സുന്ദരി കൊച്ചിനെ പിടികിട്ടിയോ? മലയാളികളുടെ ഇഷ്ട നായികയാണ്"
english_title: "Now a picture of a little girl is gaining attention on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/49795/now-a-picture-of-a-little-girl-is-gaining-attention-on-social-media"
published_at: "2022-06-19T19:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62af2fe275049_samvritha.jpg"
keywords: []
---

# അച്ഛൻറെ കൂടെയുള്ള  ഈ സുന്ദരി കൊച്ചിനെ പിടികിട്ടിയോ? മലയാളികളുടെ ഇഷ്ട നായികയാണ്

> **Lead Summary:** താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ വളരെ പെട്ടെന്നാണ് സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധനേടാറുള്ളത്. മലയാളി പ്രേക്ഷകർക്ക് താരങ്ങൾ സ്വന്തം വീട്ടിലെ അംഗങ്ങൾ പോലെതന്നെയാണ്. പല താരങ്ങളും തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

## Article Content

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ വളരെ പെട്ടെന്നാണ് സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധനേടാറുള്ളത്. മലയാളി പ്രേക്ഷകർക്ക് താരങ്ങൾ സ്വന്തം വീട്ടിലെ അംഗങ്ങൾ പോലെതന്നെയാണ്. പല താരങ്ങളും തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് ഒരു കൊച്ചുമിടുക്കിയുടെ ചിത്രമാണ്. ഈ ചിത്രത്തിൽ കാണുന്ന കൊച്ചുമിടുക്കി ആരാണെന്ന് തിരിച്ചറിയാൻ പറ്റുമോ? 

അതെ സവൃത സുനിൽ ആണ് ചിത്രത്തിൽ ഉള്ളത്. താരം തന്നെയാണ് ഫാദേഴ്സ് ഡേ ദിനത്തിൽ ഈ ചിത്രം പങ്കു വെച്ചിരിക്കുന്നത്. തൻറെ അച്ഛൻ ഒപ്പമുള്ള ചിത്രമാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് സംവൃത. ഇടയ്ക്ക് ഒരു ചിത്രത്തിൽ താരം അഭിനയിച്ചിരുന്നു. ഇപ്പോൾ അമേരിക്കയിൽ സെറ്റിൽഡ് ആണ് താരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/49795/now-a-picture-of-a-little-girl-is-gaining-attention-on-social-media)