---
title: "ആ പേര് എനിക്ക് ഒട്ടും ചേരില്ല എന്ന ബോധം എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു; ജയസൂര്യ പറയുന്നു "
english_title: "The realization that the name did not suit me at all bothered me greatly; Says Jayasurya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/49726/the-realization-that-the-name-did-not-suit-me-at-all-bothered-me-greatly-says-jayasurya"
published_at: "2022-06-19T12:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aec7c2d707b_jayasurya.jpg"
keywords: []
---

# ആ പേര് എനിക്ക് ഒട്ടും ചേരില്ല എന്ന ബോധം എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു; ജയസൂര്യ പറയുന്നു 

> **Lead Summary:** നല്ല നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടനാണ് ജയസൂര്യ . ഇപ്പോഴിതാ തന്റെ പേരിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍. ഒരു യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിലാണ് ജയസൂര്യ തന്റെ മനസ്സ് തുറക്കുന്നത്.

## Article Content

നല്ല നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടനാണ് ജയസൂര്യ . ഇപ്പോഴിതാ തന്റെ പേരിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍. ഒരു യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിലാണ് ജയസൂര്യ തന്റെ മനസ്സ് തുറക്കുന്നത്.

സിനിമയില്‍ എത്തും മുന്‍പ് ജയന്‍ എന്നായിരുന്നു പേരെന്നും പിന്നീട് അത് ജയസൂര്യ എന്നാക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കുന്ന കാലത്ത് സൂര്യ ടിവിയില്‍ ജോലി ചെയ്യുകയായിരുന്നു. ജയന്‍ എന്നായിരുന്നു അന്ന് എന്റെ പേര്. ആ പേര് എനിക്ക് ഒട്ടും ചേരില്ല എന്ന ബോധം എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.

കാരണം, ആ പേരില്‍ അനശ്വരനായ മറ്റൊരു നടന്‍ മലയാളികളുടെ മനസ്സില്‍ നിലകൊള്ളുന്നുണ്ട്. അതുകൊണ്ട് തന്നെ ജയന്‍ എന്ന പേരുമായി വന്നാല്‍ മലയാളികള്‍ എന്നെ സ്വീകരിക്കില്ല എന്ന് അറിയാമായിരുന്നു. അങ്ങനെ ഞാന്‍ എന്റെ പേര് മാറ്റാനുള്ള ആലോചന ആരംഭിച്ചു.

പല പല പേരുകള്‍ നോക്കി. ജയപ്രകാശ്, ജയകുമാര്‍ എന്നിങ്ങനെ പല പല പേരുകള്‍ മനസ്സിലൂടെ കടന്നു വന്നു. ഒടുവില്‍ ആ പേര് കിട്ടി, ജയസൂര്യ. ഉടനെ തന്നെ ഈ പേര് അവിടെയുണ്ടായിരുന്ന ജോജി എന്ന സുഹൃത്തിനോട് പറഞ്ഞു.

അത് കേട്ടയുടന്‍ ജോജി തമാശ രൂപേണ പറഞ്ഞു, ‘ഇന്ന് മുതല്‍ നീ ജയസൂര്യ എന്ന പേരില്‍ അറിയപ്പെടട്ടെ’. അങ്ങനെ അച്ഛനും അമ്മയും നല്‍കിയ ജയന്‍ എന്ന പേരിന് പകരം ജയസൂര്യ എന്ന് സ്വയം പേര് നല്‍കിയ ആളാണ് ഞാന്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/49726/the-realization-that-the-name-did-not-suit-me-at-all-bothered-me-greatly-says-jayasurya)