logo

വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ മാത്രമായിരിക്കും ;തൃഷ വെളിപ്പെടുത്തുന്നു

Published at Nov 18, 2020 12:23 PM വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ മാത്രമായിരിക്കും ;തൃഷ വെളിപ്പെടുത്തുന്നു

കോളിവുഡ് സിനിമാലോകത്തെ നിത്യസുന്ദരിമാരില്‍ ഒരാളാണ് തൃഷ കൃഷ്ണന്‍. മലയാളത്തില്‍ അഭിനയിക്കാനെത്തി മലയാളികളുടെയും ഇഷ്ടം നേടിയെടുത്ത തൃഷയുടെ കുടുംബ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിയാന്‍ ഇന്നും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്.

അടുത്തിടെ നടന്‍ ചിമ്പുവും തൃഷയും തമ്മില്‍ വിവാഹിതരാവാന്‍ പോവുകയാണെന്നുള്ള വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു.ചിമ്പുവിന് മുന്‍പ് ബാഹുബലി താരം റാണ ദഗ്ഗുപതിയുമായി തൃഷ പ്രണയത്തിലാണെന്നായിരുന്നു വാര്‍ത്ത. അടുത്തിടെ റാണ വിവാഹിതനായതോടെ അതും അവസാനിച്ചു.

എങ്കിലും ലോക്ഡൗണ്‍ നാളുകളില്‍ തന്നെ തൃഷ വിവാഹിതയാവുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുത്തന്‍ സിനിമകളുടെ തിരക്കുകളിലാണ് നടി എന്നാണ് അറിയുന്നത്.

എല്ലാ അഭിമുഖങ്ങളിലും തൃഷ നേരിടുന്ന ചോദ്യമാണ് എന്നാണ് വിവാഹം കഴിക്കുന്നതെന്ന്. ഒടുവില്‍ അതിനൊരു ഉത്തരം നടി തന്നെ നല്‍കിയിരിക്കുകയാണ്.


ഏറ്റവും അവസാനം പുറത്ത് വന്ന തൃഷയുടെ ഒരു അഭിമുഖത്തിലാണ് പ്രതിശ്രുത വരനെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറഞ്ഞിരിക്കുന്നത്. ' എന്നെ പ്രത്യേകമായി മനസിലാക്കുന്നൊരാള്‍ക്ക് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്.

അതൊരു പ്രണയ വിവാഹമായിരിക്കും.എന്റെ സ്വപ്‌നത്തിലുള്ള ആളെ കണ്ടുമുട്ടുന്നില്ലെങ്കില്‍ അതുവരെ അവിവാഹിതയായി തുടരുന്നതിനും തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നാണ് തൃഷ പറയുന്നത്. അങ്ങനെ ഒരാളെ വേഗം കണ്ടുപിടിക്കാന്‍ നടിയ്ക്ക് സാധിക്കട്ടേ എന്നാണ് ആരാധകരും ആശംസിക്കുന്നത്.

അതേ സമയം പ്രണയം ഇപ്പോഴുണ്ടോ എന്ന കാര്യത്തെ കുറിച്ച് നടി ഇതുവരെ തുറന്ന് സംസാരിച്ചിട്ടില്ല. ചിമ്പുവിന്റെ പേരില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന് നടി വ്യക്തമാക്കിയിരുന്നു.തെന്നിന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരിലൊരാളാണ് തൃഷ കൃഷ്ണന്‍.


നേരത്തെ ഒരു തവണ തൃഷയുടെ വിവാഹത്തിന് വേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നെങ്കിലും അത് മുടങ്ങി പോവുകയായിരുന്നു. ഒരു സിനിമാ താരവുമായി ഉണ്ടായിരുന്ന പ്രണയം അവസാനിച്ചതിന് ശേഷമാണ് തൃഷയുടെ വിവാഹനിശ്ചയം നടക്കുന്നത്.

2015 ലായിരുന്നു നിര്‍മാതാവ് വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹനിശ്ചയം.ഇരു കുടുംബംങ്ങളുടെയും ആശീര്‍വാദത്തോടെയായിരുന്നു അന്ന് വിവാഹനിശ്ചയത്തിന്റെ ചടങ്ങുകള്‍ നടത്തിയത്. ഈ ഫോട്ടോസ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വരികയും ചെയ്തിരുന്നു.

എന്നാല്‍ അധികം വൈകുന്നതിന് മുന്‍പ് തൃഷയും വരുണും വിവാഹം വേണ്ടെന്ന് വെക്കുകയായിരുന്നു. വിവാഹശേഷം സിനിമയുമായി മുന്നോട്ട് പോകണമെന്ന തൃഷയുടെ ആവശ്യം വരുണ്‍ അംഗീകരിക്കാത്തതാണ് വിവാഹം വേണ്ടെന്ന് വെച്ചതിന് പിന്നിലെന്നാണ് ഔദ്യോഗികമല്ലാത്ത വിവരങ്ങള്‍.

Trisha Krishnan is one of the eternal beauties of the Kollywood film industry. The audience is still eager to know the news about the family life of Trisha who came to act in Malayalam and won the hearts of the Malayalees

Related Stories
ഇന്ത്യക്കാരായ അഭയാര്‍ഥികളോടുള്ള വേര്‍തിരിവും പുച്ഛവും ' ജഗമെ തന്തിരം 'പറയുന്നു

Jun 23, 2021 11:52 AM

ഇന്ത്യക്കാരായ അഭയാര്‍ഥികളോടുള്ള വേര്‍തിരിവും പുച്ഛവും ' ജഗമെ തന്തിരം 'പറയുന്നു

ഒരു പ്രാദേശിക ബോയ് കഥാപാത്രത്തെ അവതരിപ്പിക്കുമ്പോഴെല്ലാം ധനുഷ് ഈ കഥാപാത്രത്തിന് ഒരു പുതിയ നിഴൽ നൽകുകയും പ്രേക്ഷകർക്ക് ആസ്വാദ്യകരമായ...

Read More >>
നയൻതാരയിൽ ഇഷ്ടപ്പെട്ട സ്വഭാവം എന്താണ്? - മറുപടിയുമായി വിഘ്നേഷ് ശിവൻ

Jun 22, 2021 04:48 PM

നയൻതാരയിൽ ഇഷ്ടപ്പെട്ട സ്വഭാവം എന്താണ്? - മറുപടിയുമായി വിഘ്നേഷ് ശിവൻ

നയൻതാരയ്ക്കൊപ്പമുളള ഇഷ്ട ഫൊട്ടോ ഏതാണെന്നായിരുന്നു ഒരാൾ ചോദിച്ചത്. നയൻതാരയുടെ നെറ്റിയിൽ ഉമ്മ വയ്ക്കുന്ന ഫോട്ടോയാണ് വിഘ്നേഷ് ഷെയർ...

Read More >>
Trending Stories