---
title: "നിങ്ങളുടെ വെറുപ്പ് എന്നെ ബാധിക്കില്ല:  മറുപടി നല്‍കി ലിയോ കല്യാണ്‍"
english_title: "Your hatred does not affect me: Reply Leo Kalyan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/49674/your-hatred-does-not-affect-me-reply-leo-kalyan"
published_at: "2022-06-19T08:27:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ae90cc38825_liyon.jpg"
keywords: []
---

# നിങ്ങളുടെ വെറുപ്പ് എന്നെ ബാധിക്കില്ല:  മറുപടി നല്‍കി ലിയോ കല്യാണ്‍

> **Lead Summary:** നടി സോനം കപൂറിനൊപ്പം പാകിസ്താന്‍ വംശജനും ബ്രിട്ടീഷ് പൗരനുമായ ഗായകന്‍ ലിയോ കല്യണ്‍ നില്‍ക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് . ചിത്രം പങ്കുവെച്ചതിന് തൊട്ടുപിന്നാലെ ലിയോ കല്യാണിനെ അധിക്ഷേപിച്ചും വെറുപ്പുളവാക്കുന്ന വാക്കുകളുമായി ചിലര്‍ രംഗത്ത് വന്നിട്ടുമുണ്ട്. 

## Article Content

നടി സോനം കപൂറിനൊപ്പം പാകിസ്താന്‍ വംശജനും ബ്രിട്ടീഷ് പൗരനുമായ ഗായകന്‍ ലിയോ കല്യണ്‍ നില്‍ക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് . ചിത്രം പങ്കുവെച്ചതിന് തൊട്ടുപിന്നാലെ ലിയോ കല്യാണിനെ അധിക്ഷേപിച്ചും വെറുപ്പുളവാക്കുന്ന വാക്കുകളുമായി ചിലര്‍ രംഗത്ത് വന്നിട്ടുമുണ്ട്. 

ലിയോ കല്യാണിന്റെ വസ്ത്രധാരണ രീതിയ്‌ക്കെതിരെയാണ്  അവരെല്ലാം കമന്റ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ തനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ അശ്ലീല കമന്റുകള്‍ക്കെല്ലാം മറുപടി നല്‍കി രംഗത്ത് വന്നിരിക്കുകയാണ് ലിയോ.

മറ്റുള്ളവരുടെ മനസ്സിലെ വെറുപ്പും വിദ്വേഷവും തന്നെ ഒരു തരത്തില്‍ ബാധിക്കില്ലെന്നും സമൂഹത്തിന്റെ കീഴ്വഴക്കങ്ങളെ വെല്ലുവിളിച്ച് ജീവിക്കുന്ന വ്യക്തിയാണ് താനെന്നും ലിയോ കുറിച്ചു. വെറുപ്പുളവാക്കുന്ന അഭിപ്രായങ്ങള്‍ എന്നെ ബാധിക്കുന്നില്ല.

അതില്‍ പലതും എനിക്ക് തമാശയായി തോന്നുന്നു. ഞാനത് സുഹൃത്തുക്കളുമായി പങ്കുവയ്ക്കുകയും ഉറക്കെ ചിരിക്കുകയും ചെയ്തു. ഈ വെറുപ്പ് എന്നെ ഓര്‍മിക്കുന്നത് ഞാനെന്റെ ജീവിതം നന്നായി ജീവിക്കുന്നു എന്നതാണ്.

സമൂഹത്തിന്റെയും ആളുകളുടെയും സാമ്പ്രദായിയ ചിന്തകളെ വെല്ലുവിളിച്ചാണ് എന്റെ ജീവിതം. അതായത്, ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ ശരിയാണെന്നാണ് മനസ്സിലാകുന്നത്- ലിയോ കല്യാണ്‍ കുറിച്ചു.

സോനത്തിന്റെ അടുത്ത സുഹൃത്താണ് ലിയോ കല്യാണ്‍. ബേബി ഷവര്‍ ചടങ്ങില്‍ പാട്ടുപാടാനായി സോനം ലിയോയെ ക്ഷണിച്ചുവരുത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/49674/your-hatred-does-not-affect-me-reply-leo-kalyan)