---
title: "ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച്‌ സോനം കപൂര്‍"
english_title: "Sonam Kapoor sharing baby shower pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/49654/sonam-kapoor-sharing-baby-shower-pictures"
published_at: "2022-06-18T21:33:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62adf77b88ee5_sonam.jpg"
keywords: []
---

# ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച്‌ സോനം കപൂര്‍

> **Lead Summary:** ബോളിവുഡ് നടി സോനം കപൂറും ഭര്‍ത്താവ് ആനന്ദ് അഹൂജയും കുഞ്ഞിനായി കാത്തിരിക്കുകയാണ്. . ദിവസങ്ങള്‍ക്ക് മുൻപായിരുന്നു , സോനം കപൂര്‍ തന്റെ ബേബി ഷവര്‍ നടത്തിയത്. ബേബി ഷവറില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും സോനം ആരാധകര്‍ക്കായി പങ്കുവെച്ചു.

## Article Content

ബോളിവുഡ് നടി സോനം കപൂറും ഭര്‍ത്താവ് ആനന്ദ് അഹൂജയും കുഞ്ഞിനായി കാത്തിരിക്കുകയാണ്. . ദിവസങ്ങള്‍ക്ക് മുൻപായിരുന്നു , സോനം കപൂര്‍ തന്റെ ബേബി ഷവര്‍ നടത്തിയത്. ബേബി ഷവറില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും സോനം ആരാധകര്‍ക്കായി പങ്കുവെച്ചു.

> "എല്ലാം യാഥാര്‍ത്ഥ്യമായി തോന്നിത്തുടങ്ങി! ഈ കുഞ്ഞ് ഇപ്പോള്‍ സുഖമായിരിക്കുന്നു, എക്കാലത്തെയും മികച്ച സ്വാഗത പാര്‍ട്ടി സംഘടിപ്പിച്ചതിന് @eieshabp-നോട് ഞാന്‍ നന്ദിയുള്ളവളാണ്, എന്റെ പ്രിയപ്പെട്ടവരെ ഒരുമിച്ച്‌ കൊണ്ടുവന്നതിന്. ഏറ്റവും ഉദാരവും മനോഹരവുമായ രീതിയില്‍ എന്നെ സ്നേഹവും അനുഗ്രഹവും കൊണ്ട് എല്ലാവരും മൂടുന്നു എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച്‌ സോനം കുറിച്ചത്.

മാര്‍ച്ച്‌ 21 നാണ് സോനം കപൂര്‍ സോഷ്യല്‍മീഡിയയിലൂടെ താന്‍ ഗര്‍ഭിണിയാണെന്ന് അറിയിച്ചത്. ഒപ്പം ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കൊപ്പമുള്ള ചില ​ഗര്‍ഭകാല ചിത്രങ്ങളും സോനം പങ്കുവെച്ചു.

'നാല് കൈകള്‍.... ഞങ്ങള്‍ക്ക് കഴിയുന്ന ഏറ്റവും മികച്ച രീതിയില്‍ നിന്നെ വളര്‍ത്താന്‍.... രണ്ട് ഹൃദയങ്ങള്‍. അത് നിനക്ക് വേണ്ടി ഏകീകൃതമായി മിടിക്കു... ഓരോ ചുവടും.... ഒരു കുടുംബം. നിന്നെ സ്വാഗതം ചെയ്യാന്‍ ഞങ്ങള്‍ക്ക് കാത്തിരിക്കാനാവില്ല' എന്ന് കുറിച്ചുകൊണ്ടാണ് കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുന്ന സന്തോഷം സോനം കപൂര്‍ പങ്കുവെച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/49654/sonam-kapoor-sharing-baby-shower-pictures)