വിവാഹവുമായി ബന്ധപ്പെട്ട് ഓരോ പ്രദേശങ്ങളിലും ആചാരപരമായും ആഘോഷങ്ങളിലും വ്യത്യാസം കാണാറുണ്ട് . പലപ്പോഴും ഈ വൈവിധ്യങ്ങള്‍ തമാശയ്ക്കോ അമ്പരപ്പിനോ കൗതുകത്തിനോ എല്ലാം ഇടയാക്കാറുമുണ്ട്. എന്നാല്‍ ചിലപ്പോഴെങ്കിലും ഇങ്ങനെയൊന്നുമല്ലാതെ അബദ്ധങ്ങളിലൂടെ വിവാഹാഘോഷങ്ങള്‍ ശ്രദ്ധേയമാകാറുണ്ട്.
വരന്‍ കടന്നുവരുമ്പോള്‍ പന്തല്‍ വീഴുന്നത്, വധൂവരന്മാര്‍ ആടിക്കൊണ്ടിരിക്കെ ഊഞ്ഞാല്‍ പൊട്ടിവീഴുന്നത് തുടങ്ങി ഇത്തരത്തില്‍ വേറിട്ട പല രംഗങ്ങളും സോഷ്യല്‍ മീഡിയയിലൂടെ തന്നെ വൈറലായ വീഡിയോകളില്‍ ( Viral Video ) നാം കണ്ടിട്ടുണ്ട്.
അത്തരത്തില്‍ വൈറലായിരിക്കുന്നൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. വിവാഹദിവസം പ്രധാന ചടങ്ങിന് ശേഷം ( Wedding Ceremony ) നടന്ന നൃത്തത്തിനിടെ വരന് സംഭവിച്ച അമളിയാണ് വീഡിയോയിലുള്ളത്. വധുവും വരനും വിവാഹവസ്ത്രത്തില്‍ നൃത്തച്ചുവടുകള്‍ ആസ്വദിക്കുന്നതാണ് ആദ്യം വീഡിയോയിലുള്ളത്.
https://twitter.com/i/status/1535633939871809536
നൃത്തം കുറെക്കൂടി ആസ്വാദ്യകരമാക്കാന്‍ വരന്‍ ശ്രമിക്കുന്നതോടെയാണ് സംഭവം തിരിയുന്നത്. വധു വരന് മുമ്പിലായി മുട്ടുകുത്തിയിരിക്കുകയാണ്. വധുവിന്‍റെ തലയ്ക്ക് മുകളിലൂടെ കാല്‍ വീശിയെടുത്ത് നൃത്തം ചെയ്യാന്‍ ശ്രമിച്ചതാണ് വരന്‍. എന്നാല്‍ കണക്കുകൂട്ടല്‍ പിഴച്ച് കാല്‍ നേരെ വധുവിന്‍റെ മുഖത്താണ് ചെന്നിടിച്ചത്.
സാമാന്യം വേഗതയില്‍ തന്നെയാണ് ഇടി സംഭവിക്കുന്നത്. അതിനാല്‍ തന്നെ ഇടിയേറ്റയുടന് വധു ഒരു വശത്തേക്ക് ചരിഞ്ഞുവീഴുകയാണ്. തുടര്‍ന്ന് ഇവര്‍ ദേഷ്യത്തോടെ മുഖത്ത് കൈവച്ച് എഴുന്നേല്‍ക്കുന്നതും വരന്‍ എന്തെങ്കിലും സംഭവിച്ചോ എന്ന ആധിയോടെ ഇവരെ സമീപിക്കുന്നതും വീഡിയോയില്‍ കാണാം.
എന്തായാലും വീഡിയോയ്ക്ക് വലിയ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. വിവാഹം പോലുള്ള സന്ദര്‍ഭങ്ങളില്‍ ഇത്തരം അബദ്ധങ്ങള്‍ ഒഴിവാക്കാന്‍ ഈ വീഡിയോകളെല്ലാം ഒരോര്‍മ്മപ്പെടുത്തലാകട്ടെയെന്നാണ് വീഡിയോയെ ഗൗരവമായി സമീപിക്കുന്നവര്‍ പറയുന്നത്. എന്തായാലും ഒരബദ്ധം എന്ന നിലയില്‍ തീര്‍ത്തും തമാശയായി മാത്രമാണ് മിക്കവരും ഇതിനെ എടുത്തിരിക്കുന്നത്.
Content Highlight: The groom's dancing at the wedding; Video goes viral

































