തന്നെക്കുറിച്ചുള്ള ട്രോളുകളും ഫേസ്ബുക്കിലൂടെ അജു ഷെയര്‍ ചെയ്യാറുണ്ട്. ഒപ്പം പുതിയ സിനിമകളുടെ വിവരങ്ങളും അദ്ദേഹം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അജു വര്‍ഗീസ് ഷെയര്‍ ചെയ്ത തന്റെ പുതിയ കഥാപാത്രത്തിന്റെ ഗെറ്റപ്പിനെക്കുറിച്ചാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച.
തൂവെള്ള ഖദര്‍ ഷര്‍ട്ടും വളര്‍ത്തിയ താടിയും കൂളിംഗ് ഗ്ലാസുമൊക്കെ ധരിച്ചിരിക്കുന്ന ചിത്രം സമീപകാല മലയാളസിനിമയിലെ ഒരു മാസ് കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നുവെന്നാണ് പല കമന്റുകളും.
മറ്റാരുമല്ല, ഒറ്റ നോട്ടത്തില്‍ 'ലൂസിഫറി'ലെ മോഹന്‍ലാല്‍ കഥാപാത്രമായ 'സ്റ്റീഫന്‍ നെടുമ്പള്ളി'യെ അജുവിന്റെ പുതിയ ലുക്ക് അനുസ്മരിപ്പിക്കുന്നുവെന്നാണ് കമന്റുകള്‍. സ്റ്റീഫന്‍ നെടുമ്പള്ളി 'ലൈറ്റ്' ആണോയെന്നാണ് ആരാധകരുടെ ചോദ്യം.
Aju Varghese is one of the most active Malayalam actresses on social media. Like most of the characters portrayed, Aju's posts are often funny