---
title: "അജിത്തും   മഞ്ജു വാര്യരും  ഒന്നിക്കുന്ന ചിത്രം 'എകെ61' ഷൂട്ടിങ്ങ് ആരംഭിച്ചു"
english_title: "Ajith and Manju Warrier have started shooting for their upcoming movie 'AK61'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/49415/ajith-and-manju-warrier-have-started-shooting-for-their-upcoming-movie-ak61"
published_at: "2022-06-17T16:02:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac599848c98_manju.jpg"
keywords: []
---

# അജിത്തും   മഞ്ജു വാര്യരും  ഒന്നിക്കുന്ന ചിത്രം 'എകെ61' ഷൂട്ടിങ്ങ് ആരംഭിച്ചു

> **Lead Summary:** അജിത്കുമാര്‍ നായകനായെത്തുന്ന എകെ 61 സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചു. വലിമൈയുടെ വിജയത്തിന് ശേഷം എച്ച്‌ വിനോദ്,അജിത് കുമാര്‍, ബോണി കപൂര്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയായി എത്തുന്നത്.

## Article Content

അജിത്കുമാര്‍ നായകനായെത്തുന്ന എകെ 61 സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചു. വലിമൈയുടെ വിജയത്തിന് ശേഷം എച്ച്‌ വിനോദ്,അജിത് കുമാര്‍, ബോണി കപൂര്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയായി എത്തുന്നത്.

പുനെയില്‍ ആരംഭിച്ച ഷൂട്ടിങ്ങില്‍ മഞ്ജു വാര്യര്‍ വൈകാതെ തെന്നെ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വെട്രിമാരന്‍ ചിത്രമായ അസുരന് ശേഷം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന രണ്ടാമത് ചിത്രമാകും എകെ 61.

സന്തോഷ് ശിവന്റെ സംവിധാനത്തിലിറങ്ങിയ ജാക് ആന്‍ഡ് ജില്‍ ആണ് മഞ്ജു വാര്യരുടെ പുറത്തിറങ്ങിയ അവസാന സിനിമ. മഞ്ജുവിന്റെ അടുത്ത ചിത്രമായ വെള്ളരിപട്ടണം റിലീസിനായി കാത്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/49415/ajith-and-manju-warrier-have-started-shooting-for-their-upcoming-movie-ak61)