---
title: "പലരുടെയും താളത്തിന് അനുസരിച്ച് തുള്ളണം, വെളിപ്പെടുത്തലുമായി ഗായത്രി സുരേഷ് "
english_title: "An interview with Gayatri Suresh is now going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/49370/an-interview-with-gayatri-suresh-is-now-going-viral"
published_at: "2022-06-17T13:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac3360abc84_GAYATHRI.jpg"
keywords: []
---

# പലരുടെയും താളത്തിന് അനുസരിച്ച് തുള്ളണം, വെളിപ്പെടുത്തലുമായി ഗായത്രി സുരേഷ് 

> **Lead Summary:** പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ഗായത്രി സുരേഷ് . സോഷ്യൽ മീഡിയകളിൽ സജീവമായ താരത്തിന് നിരവധിയാണ് ആരാധകർ . അതുകൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങൾ ഒക്കെയും അതിവേഗത്തിലാണ് ശ്രദ്ധനേടാറുള്ളത് . നിരവധി ട്രോളുകൾക്കും ഇരയായ താരം കൂടിയാണ് . ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു അഭിമുഖമാണ് വൈറലാകുന്നത് .

## Article Content

പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ഗായത്രി സുരേഷ് . സോഷ്യൽ മീഡിയകളിൽ സജീവമായ താരത്തിന് നിരവധിയാണ് ആരാധകർ . അതുകൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങൾ ഒക്കെയും അതിവേഗത്തിലാണ് ശ്രദ്ധനേടാറുള്ളത് . നിരവധി ട്രോളുകൾക്കും ഇരയായ താരം കൂടിയാണ് . ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു അഭിമുഖമാണ് വൈറലാകുന്നത് .

സിനിമയില്‍ അഭിനയിക്കാന്‍ അവസരത്തിന് വേണ്ടി താന്‍ ആരോടും ചാന്‍സ് ചോദിച്ച് നടക്കാറില്ലെന്ന് നടി ഗായത്രി സുരേഷ് മുമ്പ് വെളിപ്പെടുത്തിയിരുന്നു. ആരുടെയും പിന്നാലെ നടന്ന് അവസരം ചോദിക്കാനില്ലെന്നും തന്നെ കണ്ടിട്ട് അവസരം തരികയാണെങ്കില്‍ തന്നാല്‍ മതിയെന്നും നടി വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ സിനിമ ഇല്ലെങ്കിലും താന്‍ വേറെ വഴി കണ്ടുവെച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്. ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്.

‘സിനിമ ഇല്ലെങ്കിലും ഞാന്‍ വേറെ വഴി കണ്ടു വെച്ചിട്ടുണ്ട്, ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങും. നല്ല നല്ല കണ്ടെന്റ് ചെയ്യും യൂട്യൂബ് ചാനല്‍ തുടങ്ങിയാല്‍ നമ്മള്‍ ആണ് അവിടെ രാജാവ് നമ്മുക്ക് ഇഷ്ടമുള്ള കണ്ടെന്റ് ഉണ്ടാകാം. വേണമെങ്കില്‍ നമ്മുക്ക് ലോക പ്രശസ്തര്‍ വരെയാകാം.

സിനിമയാണെങ്കില്‍ ബാക്കിയുള്ളവരുടെ വിളിക്ക് നമ്മള്‍ കാത്ത് നില്‍ക്കണം, പലരുടെയും താളത്തിന് അനുസരിച്ച് തുള്ളണം, ഇന്റീമേറ്റ് സീന്‍ ചെയ്യണംഗായത്രി വ്യക്തമാക്കി.

സിനിമയില്‍ കോംപ്രമൈസ് ചെയ്താല്‍ തനിക്ക് അവസരം തരാമെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും ഒരു അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയിരുന്നു ‘അവരോട് താത്പര്യമില്ലെന്ന് പറഞ്ഞു.

അത് ഈ ട്രോള്‍ ചെയ്യുന്ന പോലെ തന്നെയാണ്. ആള്‍ക്കാര് ലൈഫില്‍ എന്തും ചോദിക്കും. ഇല്ല ചേട്ടാ താത്പര്യമില്ല, അല്ലാതെ ഹൗ ഡേര്‍ യു ടോക്ക് ടു മി ലൈക്ക് ദാറ്റ് എന്നൊന്നും ചോദിക്കേണ്ട ആവശ്യമില്ല.’-ഗായത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/49370/an-interview-with-gayatri-suresh-is-now-going-viral)