---
title: "ചിലപ്പോൾ ഒന്നും മമ്മൂട്ടിയുടെ കൈ ഒന്നും പൊങ്ങി വരില്ല, മോഹൻലാൽ ഭയങ്കര ഫ്ലെക്സിബിൾ ആണ്; ഭീമൻരഘു"
english_title: "The words of the giant Raghu about Mammootty and Mohanlal are going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/49331/the-words-of-the-giant-raghu-about-mammootty-and-mohanlal-are-going-viral"
published_at: "2022-06-17T11:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac178ad02e4_mohanlla.jpg"
keywords: []
---

# ചിലപ്പോൾ ഒന്നും മമ്മൂട്ടിയുടെ കൈ ഒന്നും പൊങ്ങി വരില്ല, മോഹൻലാൽ ഭയങ്കര ഫ്ലെക്സിബിൾ ആണ്; ഭീമൻരഘു

> **Lead Summary:** മലയാളികൾക്ക് സുപരിചിതനായ നടനാണ് ഭീമൻ രഘു. നിരവധി ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൂടുതലും ഒരുപക്ഷേ വില്ലൻ വേഷങ്ങളിൽ ആയിരിക്കും താരം അഭിനയിച്ചിട്ടുണ്ടാവുക.

## Article Content

മലയാളികൾക്ക് സുപരിചിതനായ നടനാണ് ഭീമൻ രഘു. നിരവധി ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൂടുതലും ഒരുപക്ഷേ വില്ലൻ വേഷങ്ങളിൽ ആയിരിക്കും താരം അഭിനയിച്ചിട്ടുണ്ടാവുക.

ഇടയ്ക്കൊക്കെ ചില ഹാസ്യ കഥാ പാത്രങ്ങളും താരം ചെയ്തിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരോടൊപ്പം ഒക്കെ താരം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ സംഘട്ടന രംഗങ്ങളിൽ ഈ മൂന്നു താരങ്ങൾ എങ്ങനെ അഭിനയിക്കുന്നു എന്ന് വ്യക്തമാക്കുകയാണ് താരം. മൂന്നു താരങ്ങളും ഫൈറ്റ് സീനുകളിൽ വ്യത്യസ്തമായിട്ടാണ് അഭിനയിക്കുന്നത് എന്ന് ഭീമൻ രഘു പറയുന്നു. സംഘട്ടന രംഗങ്ങളിൽ മോഹൻലാൽ ഭയങ്കര ഫ്ലെക്സിബിൾ ആണ്. എന്നാൽ മമ്മൂട്ടി അങ്ങനെയല്ല.

ചിലപ്പോൾ ഒന്നും മമ്മൂട്ടിയുടെ കൈ ഒന്നും പൊങ്ങി വരില്ല. ഇവരുടെ രണ്ടുപേരുടെയും ഒരു മിക്സ് ആണ് സുരേഷ് ഗോപി. അഭിനയം കൊള്ളാം എന്ന് ഒരു സൂപ്പർതാരവും തന്നോട് പറഞ്ഞിട്ടില്ല. അതിൽ തനിക്ക് വിഷമവുമില്ല. വിഷമിക്കേണ്ട കാര്യം അതിലില്ല. നമ്മൾ ചെയ്യുന്നത് ജനങ്ങൾ ഏറ്റെടുക്കുന്നുണ്ടോ എന്നതാണ് കാര്യം.

അതല്ലാതെ കൂടെ അഭിനയിക്കുന്നവർ പറഞ്ഞിട്ട് കാര്യമില്ല. ഭീമൻ രഘു വ്യക്തമാക്കി. ഭാരം പറഞ്ഞ കാര്യങ്ങൾ എന്തായാലും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/49331/the-words-of-the-giant-raghu-about-mammootty-and-mohanlal-are-going-viral)