---
title: " നാഗ ചൈതന്യ ചിത്രം  'താങ്ക്യു', പുതിയ ഗാനം പുറത്ത് "
english_title: "A new song from Naga Chaitanya's 'Thank You' has just been released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/49314/a-new-song-from-naga-chaitanyas-thank-you-has-just-been-released"
published_at: "2022-06-17T10:36:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac0c0e5ff9e_NAGACHAITHANYA.jpg"
keywords: []
---

#  നാഗ ചൈതന്യ ചിത്രം  'താങ്ക്യു', പുതിയ ഗാനം പുറത്ത് 

> **Lead Summary:** നാഗ ചൈതന്യ നായകനാകുന്ന ചിത്രമാണ് 'താങ്ക്യു'. വിക്രം കെ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാളവിക നായരും റാഷി ഖന്നയും ആണ് ചിത്രത്തില്‍ നായികമാരായി അഭിനയിക്കുന്നത്.

## Article Content

നാഗ ചൈതന്യ നായകനാകുന്ന ചിത്രമാണ് 'താങ്ക്യു'. വിക്രം കെ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാളവിക നായരും റാഷി ഖന്നയും ആണ് ചിത്രത്തില്‍ നായികമാരായി അഭിനയിക്കുന്നത്.

നാഗ ചൈതന്യയുടെ 'താങ്ക്യു' എന്ന ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ (Thank You song). 'ഏണ്‍ടോ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. എസ് തമൻ ആണ് സംഗീത സംവിധായകൻ. ജൊനിത ഗാന്ധി ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ആനന്ദ് ശ്രീറാം ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

വെങ്കട് ഡി പതി, മിഥുൻ ചൈതന്യ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.

നാഗ ചൈതന്യക്കും റാഷി ഖന്നയ്‍ക്കും പുറമേ മാളവിക നായര്‍, അവിക ഗോര്‍, സായ് സുശാന്ത് റെഡ്ഡി, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനിയിക്കുന്നു. ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കും ഇത്.

മഹേഷ് ബാബുവിന്റെ ആരാധകനായ ഹോക്കി താരമായാണ് നാഗ ചൈതന്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. നവീൻ നൂലി ആണ് ചിത്രത്തിന്റെ ചിത്ര സംയോജകൻ. പി സി ശ്രീറാം ആണ് ഛായാഗ്രാഹകൻ. വിക്രം കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/49314/a-new-song-from-naga-chaitanyas-thank-you-has-just-been-released)