---
title: "നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ല; നടന്‍ മധു"
english_title: "Actor Madhu says he does not believe Dileep is guilty of assaulting the actress."
publisher: "moviemax.in"
canonical_url: "https://moviemax.in/news/49244/actor-madhu-says-he-does-not-believe-dileep-is-guilty-of-assaulting-the-actress"
published_at: "2022-06-16T19:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ab34cad74a3_madhu.jpg"
keywords: []
---

# നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ല; നടന്‍ മധു

> **Lead Summary:** നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ലെന്ന് നടന്‍ മധു. ദിലീപ് ഇനി ചെയ്തിട്ടുണ്ടെങ്കിലും അങ്ങനെ ആകരുതെ എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇതിന് പിന്നില്‍ എന്തൊക്കെയോ ഉണ്ടെന്നും മധു പറഞ്ഞു.

## Article Content

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ലെന്ന് നടന്‍ മധു. ദിലീപ് ഇനി ചെയ്തിട്ടുണ്ടെങ്കിലും അങ്ങനെ ആകരുതെ എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇതിന് പിന്നില്‍ എന്തൊക്കെയോ ഉണ്ടെന്നും മധു പറഞ്ഞു.

‘ടിവി ഓണ്‍ ചെയ്ത് കഴിഞ്ഞാല്‍ ഭൂരിഭാഗം വാര്‍ത്തയും ദിലീപിന്റെ കേസിനെ കുറിച്ചാണ്. അത് കേട്ട് കേട്ട് മടുത്തു. ഇതിനൊരു അന്ത്യമില്ല. ഒരുപക്ഷെ ആ കുട്ടിയെ അവരുടെ വീട്ടുകാര്‍ അന്ന് രാത്രി ഒറ്റയ്ക്ക് വിട്ടില്ലായിരുന്നെങ്കില്‍ ഇന്ന് തനിക്ക് ടിവിയില്‍ ഇതെല്ലാം കണ്ടുകൊണ്ടിരിക്കേണ്ട ഗതികേട് വരില്ലായിരുന്നുവെന്ന് ആലോചിക്കാറുണ്ട്.’

‘നടിമാരായ അടൂര്‍ ഭവാനിയോ, അടൂര്‍ പങ്കജമോ, നമ്മുടെ പൊന്നമ്മയോ, പൊന്നമ്മ ചേച്ചിയോ ഒന്നും തന്നെ ഇങ്ങനെ ഒറ്റക്ക് കാറില്‍ സഞ്ചരിച്ച് ഞാന്‍ കണ്ടിട്ടില്ല. ഒന്നുകില്‍ കൂടെ മേക്ക് അപ്പ് ചെയ്യുന്നവരെ ഹെയര്‍ സ്‌റ്റൈലിസ്റ്റോ അല്ലെങ്കില്‍ വീട്ടിലെ സ്വന്തത്തിലുള്ള ആരെങ്കിലുമോ ഉണ്ടാവും.

അല്ലാതെ അവര്‍ രാത്രി ഒറ്റയ്ക്ക് ഇതുവരെ സഞ്ചരിച്ചതായി, പകല്‍ പോലും ഒറ്റയ്ക്ക് സഞ്ചരിച്ചതായി എനിക്ക് അറിയില്ല.’ ഒരു അഭിമുഖത്തില്‍ മധു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/49244/actor-madhu-says-he-does-not-believe-dileep-is-guilty-of-assaulting-the-actress)