---
title: "ഫഹദ് ചുംബിക്കാന്‍ വരുമ്പോള്‍ ഞാന്‍ പിന്നിലേക്ക് പോകും; തുറന്ന്‍ പറഞ്ഞ് താരം"
english_title: "When Fahad comes to kiss me I go backwards; The star said openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/4917/when-fahad-comes-to-kiss-me-i-go-backwards-the-star-said-openly"
published_at: "2021-10-13T12:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61667e4fbf49a_.jpg"
keywords: []
---

# ഫഹദ് ചുംബിക്കാന്‍ വരുമ്പോള്‍ ഞാന്‍ പിന്നിലേക്ക് പോകും; തുറന്ന്‍ പറഞ്ഞ് താരം

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീക്ക്. നല്ല നല്ല വേഷങ്ങളാണ് മലയാള സിനിമയ്ക്ക് നല്‍കിയത് .നടി അനുശ്രീക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രം ആയിരുന്നു മഹേഷിന്റെ പ്രതികാരം. ഇപ്പോള്‍ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയിട്ടുണ്ട് താരം. എങ്കിലും റൊമാന്‍സിന്റെ കാര്യത്തില്‍ ഒരു വിറയല്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

## Article Content

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീക്ക്. നല്ല നല്ല വേഷങ്ങളാണ് മലയാള സിനിമയ്ക്ക് നല്‍കിയത് .നടി അനുശ്രീക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രം ആയിരുന്നു മഹേഷിന്റെ പ്രതികാരം. ഇപ്പോള്‍ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയിട്ടുണ്ട് താരം. എങ്കിലും റൊമാന്‍സിന്റെ കാര്യത്തില്‍ ഒരു വിറയല്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

‘ആദ്യചിത്രം ഡയമണ്ട് നെക്ലസ് ചെയ്യുമ്പോള്‍ അതിലൊരു ചുംബനരംഗത്തില്‍ അഭിനയിക്കേണ്ടി വന്നു. ഫഹദ് ആ സമയത്തൊക്കെ അത്തരം രംഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ആളായിരുന്നു. എനിക്കാണെങ്കില്‍ നല്ല ബുദ്ധിമുട്ടും ഉണ്ടായിരുന്നു ആ രംഗം ചെയ്യാന്‍. ഇങ്ങനെയൊക്കെ ചെയ്ത് നാട്ടിലേക്ക് തിരിച്ചു പോവണല്ലോ എന്ന് ആലോചിക്കുമ്പോള്‍

ആ രംഗം ചിത്രീകരിക്കാന്‍ തുടങ്ങുമ്പോള്‍ ചുംബിക്കാന്‍ ഫഹദ് അടുത്തേക്ക് വരുമ്പോള്‍ ഞാന്‍ പിന്നിലേക്ക് പോവുകയായിരുന്നു. ഇത് കണ്ട് ലാല്‍ജോസ് സാര്‍ അനു നീ എന്താണ് കാണിക്കുന്നത് എന്നൊക്കെ ചോദിച്ചിട്ടുണ്ട്. ഇത്തരം രംഗങ്ങളില്‍ കൃത്യമായ എക്സ്പ്രഷന്‍ ഒന്നും എനിക്ക് വരാറില്ല. ഇപ്പോള്‍ അത് കുറച്ചൊക്കെ മാറി എങ്കിലും ചെറുതായിട്ട് റൊമാന്റ്സ് ചെയ്യാന്‍ പറയുമ്പോള്‍ ഒരു വിറയലാണ്’ അനുശ്രീ പറയുന്നു.

മോഹന്‍ലാല്‍ നായകനാകുന്ന ട്വല്‍ത് മാന്റെ ഷൂട്ടിംഗിനു ശേഷം ഇപ്പോള്‍ ‘താര’ യില്‍ അഭിനയിച്ചു വരികയാണ് അനുശ്രീ. അനുശ്രീ കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയാണ് താര. ദേശ്വിന്‍ പ്രേം ആണ് സിനിമയുടെ സംവിധായകന്‍. സമീര്‍ മൂവീസ് ബാനറില്‍ അന്റോണിയോ മോഷന്‍ പിക്‌ചേഴ്‌സിന്റേയും ഡൗണ്‍ ടൗണ്‍ പ്രൊഡക്ഷന്‍സിന്റേയും സഹകരണത്തോടെ സമര്‍ പിഎം ആണ് ചിത്രം നിര്‍മിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/4917/when-fahad-comes-to-kiss-me-i-go-backwards-the-star-said-openly)