---
title: "അമിതാഭ് ബച്ചനെ ചുംബിച്ച് റാണി മുഖര്‍ജി; റാണിയുമായുള്ള പ്രണയം അവസാനിപ്പിച്ച് അഭിഷേക്"
english_title: "Rani Mukherjee kisses Amitabh Bachchan; Abhishek ends his love affair with Rani"
publisher: "moviemax.in"
canonical_url: "https://moviemax.in/news/4914/rani-mukherjee-kisses-amitabh-bachchan-abhishek-ends-his-love-affair-with-rani"
published_at: "2021-10-13T11:37:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6166779960abe_abhishek.jpg"
keywords: []
---

# അമിതാഭ് ബച്ചനെ ചുംബിച്ച് റാണി മുഖര്‍ജി; റാണിയുമായുള്ള പ്രണയം അവസാനിപ്പിച്ച് അഭിഷേക്

> **Lead Summary:** ബോളിവുഡിലെ സൂപ്പര്‍ ദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയയും. നിരവധി ആരാധകര്‍ കൂടിയുള്ള താരങ്ങളും കൂടിയാണ് . ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ വലിയ തോതില്‍ ആരാധകര്‍ ആഘോഷമാക്കിയതാണ്. ഇന്നും അഭിയും ആഷും ഒരുമിച്ചെത്തുന്ന നിമിഷം ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഐശ്വര്യയുമായി പ്രണയത്തിലാകുന്നതിന് മുമ്പ് വേറേയും പ്രണയങ്ങള്‍ അഭിഷേകിനുണ്ടായിരുന്നു. അതിലൊന്നായിരുന്നു റാണി മുഖര്‍ജിയുമായിട്ടുള്ളത്.

## Article Content

ബോളിവുഡിലെ സൂപ്പര്‍ ദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയയും. നിരവധി ആരാധകര്‍ കൂടിയുള്ള താരങ്ങളും കൂടിയാണ് . ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ വലിയ തോതില്‍ ആരാധകര്‍ ആഘോഷമാക്കിയതാണ്. ഇന്നും അഭിയും ആഷും ഒരുമിച്ചെത്തുന്ന നിമിഷം ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഐശ്വര്യയുമായി പ്രണയത്തിലാകുന്നതിന് മുമ്പ് വേറേയും പ്രണയങ്ങള്‍ അഭിഷേകിനുണ്ടായിരുന്നു. അതിലൊന്നായിരുന്നു റാണി മുഖര്‍ജിയുമായിട്ടുള്ളത്.

ബോളിവുഡിലെ ഏറ്റവും ഹിറ്റ് ഓണ്‍ സ്‌ക്രീന്‍ ജോഡികളില്‍ ഒന്നാണ് അഭിഷേകും റാണി മുഖര്‍ജിയും. മണിരത്‌നത്തിന്റെ യുവയിലൂടെ ഒരുമിച്ച അഭിഷേകും റാണി മുഖര്‍ജിയും പിന്നീട് ബണ്ടി ഓര്‍ ബബ്ലി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലും കൈകോര്‍ത്തു. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സജീവമായി മാറുകയായിരുന്നു. എന്നാല്‍ എല്ലാം അധികനാള്‍ നീണ്ടു നിന്നില്ല. അഭിഷേകും റാണിയും തമ്മിലുള്ള പ്രണയ ബന്ധം തകരുന്നത് റാണി മുഖര്‍ജിയുടെ ബ്ലാക്ക് റിലീസ് ആകുന്നതോടെയാണ്. അമിതാഭ് ബച്ചനും റാണി മുഖര്‍ജിയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ലഭിച്ചത്.

റാണിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് ബ്ലാക്കിലേത്. അമിതാഭ് ബച്ചനും റാണിയും തമ്മിലുള്ള കെമിസ്ട്രിയും കയ്യടി നേടി. എന്നാല്‍ ചര്‍ച്ചയായ ഒന്നായിരുന്നു ബിഗ് ബിയും റാണിയും തമ്മിലുള്ള ചുംബന രംഗം. ബ്ലാക്കിലെ അമിതാഭ് ബച്ചനും റാണി മുഖര്‍ജിയും തമ്മിലുള്ള ചുംബനരംഗം പക്ഷെ അഭിഷേക് ബച്ചന് തീരെ പിടിക്കാതെ വരികയായിരുന്നു. അഭിഷേകിന് മാത്രമല്ല അമിതാഭ് ബച്ചന്റെ ഭാര്യ കൂടിയായ നടി ജയ ബച്ചനും ഈ രംഗം അംഗീകരിക്കാന്‍ സാധിക്കുന്നതായിരുന്നില്ല.

ഈ അമര്‍ഷമാണ് അഭിഷേകും റാണിയും തമ്മില്‍ പിരിയാനുള്ള കാരണമായി മാറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അന്ന് മുതല്‍ അഭിഷേക് റാണിയില്‍ നിന്നും അകലം പാലിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ അഭിഷേകിനെ പറഞ്ഞു മനസിലാക്കിപ്പിക്കാന്‍ റാണി മുഖര്‍ജി കുറേ ശ്രമിച്ചുവെങ്കിലും അഭിഷേക് കൂട്ടാക്കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിന്നീട് അഭിഷേക് ബച്ചന്‍ ഐശ്വര്യയുമായി പ്രണയത്തിലാവുകയായിരുന്നു. എന്നാല്‍ താനും ഐശ്വര്യയും തമ്മിലുള്ള വിവാഹത്തിന് അഭിഷേക് റാണിയെ ക്ഷണിക്കുക പോലും ചെയ്തിരുന്നില്ല.

ഇതോടെ ഐശ്വര്യയും റാണിയും തമ്മിലും അകന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഭിഷേകും റാണിയും തമ്മില്‍ ഇപ്പോഴും പ്രശ്‌നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ ഹിറ്റായി മാറിയ ബണ്ടി ഓര്‍ ബബ്ലിയുടെ രണ്ടാം ഭാഗത്തില്‍ അഭിഷേകിന് പകരം സെയ്ഫ് അലി ഖാനെയാണ് റാണിയുടെ നായകനായി കാസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പിന്നിലെ കാരണം ഈ ഭിന്നതയാണെന്നാണ് പറയപ്പെടുന്നത്. അടുത്ത മാസമാണ് ബണ്ടി ഓര്‍ ബബ്ലി 2വിന്ഞറെ റിലീസ്. അതേസമയം റാണി മുഖര്‍ജി പിന്നീട് ആദിത്യ ചോപ്രയുമായി പ്രണയത്തിലാവുകയായിരുന്നു.

ഇരുവരും 2014 ല്‍ വിവാഹിതരാവുകയും ചെയ്തു. പൊതുവെ മാധ്യമങ്ങളില്‍ നിന്നും മറ്റും അകലം പാലിക്കുന്ന സ്വഭാവക്കാരിയാണ് റാണി മുഖര്‍ജി. എന്നാല്‍ തന്നിലെ അഭിനേത്രിയെ കാലത്തിനൊപ്പം സഞ്ചരിപ്പിക്കാന്‍ റാണിയ്ക്ക് സാധിച്ചിട്ടുണ്ട്. ആക്ഷന്‍ ത്രില്ലറുകളിലടക്കം വിജയം കൈവരിക്കാന്‍ റാണിയ്ക്ക് സാധിച്ചിട്ടുണ്ട്. മര്‍ദാനി സീരീസിലെ രണ്ട് ചിത്രങ്ങളും വലിയ വിജയങ്ങളായിരുന്നു.

ബണ്ടി ഓര്‍ ബബ്ലിയാണ് പുതിയ സിനിമ. ചിത്രത്തില്‍ റാണിയ്ക്കും സെയ്ഫിനുമൊപ്പം സിദ്ധാന്ത് ചതുര്‍വേദിയും ശര്‍വാരി വാഗുമാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. റാണി ബബ്ലിയായി എത്തുമ്പോള്‍ ഇത്തവണ ബണ്ടിയാകുന്നത് സെയ്ഫ് ആണ്. മര്‍ദാനി 2വാണ് അവസാനം പുറത്തിറങ്ങിയ സിനിമ. മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വെയാണ് അണിയറയിലുള്ള മറ്റൊരു സിനിമ

### Related Links & Sources
- [Original Story Source](https://moviemax.in/news/4914/rani-mukherjee-kisses-amitabh-bachchan-abhishek-ends-his-love-affair-with-rani)