---
title: "പത്താം ക്ലാസ് മാര്‍ക് ലിസ്റ്റ് പങ്കുവെച്ച് മീനാക്ഷി അനൂപ്"
english_title: "Meenakshi shares 10th class mark list"
publisher: "moviemax.in"
canonical_url: "https://moviemax.in/news/49047/meenakshi-shares-10th-class-mark-list"
published_at: "2022-06-15T17:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a9c3c82ae72_MEENAKSHI.jpg"
keywords: []
---

# പത്താം ക്ലാസ് മാര്‍ക് ലിസ്റ്റ് പങ്കുവെച്ച് മീനാക്ഷി അനൂപ്

> **Lead Summary:** എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച് ബാലതാരം മീനാക്ഷി അനൂപ്. ഒന്‍പത് എ പ്ലസ് ഗ്രേഡും ഒരു ബി പ്ലസ് ഗ്രേഡും നേടിയാണ് മീനാഷി വിജയിച്ചത്.

## Article Content

എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച് ബാലതാരം മീനാക്ഷി അനൂപ്. ഒന്‍പത് എ പ്ലസ് ഗ്രേഡും ഒരു ബി പ്ലസ് ഗ്രേഡും നേടിയാണ് മീനാഷി വിജയിച്ചത്.

ഫിസിക്‌സിനാണ് ബി പ്ലസ് ഗ്രേഡ്. ”ഒന്ന് ബി പോസിറ്റീവായിരിക്കാന്‍, ബാക്കി എല്ലാം എ പോസിറ്റീവ്” എന്നാണ് തന്റെ മാര്‍ക് ലിസ്റ്റ് പങ്കുവെച്ച് മീനാക്ഷി കുറിച്ചത്.

**

അനൂപ് രമ്യ ദമ്പതികളുടെ മകളായ മീനാക്ഷി, കോട്ടയം സ്വദേശിയാണ്. അനുനയ അനൂപ് എന്നാണ് യഥാര്‍ഥ പേര്. കോട്ടയത്തുള്ള കിടങ്ങൂര്‍ എന്‍എസ്എസ് സ്‌കൂളിലാണ് മീനാക്ഷി ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്.

[https://www.facebook.com/meenakshiactressofficial/posts/2240307139460027**](https://www.facebook.com/meenakshiactressofficial/posts/2240307139460027)

### Related Links & Sources
- [Original Story Source](https://moviemax.in/news/49047/meenakshi-shares-10th-class-mark-list)