---
title: "ഉണ്ണി മുകുന്ദന്റെ അച്ഛനും സിനിമയില്‍, സന്തോഷവാര്‍ത്ത പങ്കുവെച്ച് താരം"
english_title: "Unni Mukundan shares  good news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/49045/unni-mukundan-shares-good-news"
published_at: "2022-06-15T16:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a9befa4c010_UNNI_MUKUNTHAN.jpg"
keywords: []
---

# ഉണ്ണി മുകുന്ദന്റെ അച്ഛനും സിനിമയില്‍, സന്തോഷവാര്‍ത്ത പങ്കുവെച്ച് താരം

> **Lead Summary:** ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ സിനിമയാണ് 'ഷെഫീക്കിന്റെ സന്തോഷം'. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് പന്തളത്തിന്റേതാണ് തിരക്കഥയും.

## Article Content

ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ സിനിമയാണ് 'ഷെഫീക്കിന്റെ സന്തോഷം'. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് പന്തളത്തിന്റേതാണ് തിരക്കഥയും.

ഇപ്പോഴിതാ 'ഷെഫീക്കിന്റെ സന്തോഷ'ത്തിന്റെ ഒരു പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ ഉണ്ണി മുകുന്ദൻ (Unni Mukundan). ഉണ്ണി മുകുന്ദൻ നിര്‍മിക്കുന്ന ചിത്രമാണ് 'ഷെഫീക്കിന്റെ സന്തോഷം'.

**

ചിത്രത്തില്‍ അച്ഛനും അഭിനയിക്കുന്നു എന്ന വിശേഷമാണ് ഇപ്പോള്‍ ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരിക്കുന്നത്. അച്ഛൻ തന്റെ ഭാഗം ചിത്രത്തിനായി പൂര്‍ത്തിയാക്കി എന്ന് എഴുതിയാണ് ഉണ്ണി മുകുന്ദൻ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്.

[https://www.instagram.com/iamunnimukundan/?utm_source=ig_embed&ig_rid=a25ec3e7-2edb-47b7-946f-a0abf9ed970e**](https://www.instagram.com/iamunnimukundan/?utm_source=ig_embed&ig_rid=a25ec3e7-2edb-47b7-946f-a0abf9ed970e)

'മേപ്പടിയാൻ' എന്ന സിനിമയില്‍ തന്നെ അച്ഛൻ അഭിനയിക്കാൻ തീരുമാനിച്ചിരുന്നതാണ്. ചില കാരണങ്ങളാല്‍ നടന്നില്ല. ഇപ്പോള്‍ റിവേഴ്‍സ് നെപ്പോട്ടിസമാണ് സംഭവിച്ചിരിക്കുന്നത് എന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. 'ഷഫീക്കിന്റെ സന്തോഷം' എല്ലാവര്‍ക്കും ഇഷ്‍ടമാകുമെന്നാണ് താൻ കരുതുന്നതെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/49045/unni-mukundan-shares-good-news)