---
title: "'ആടുജീവിതം' വിദേശ ഷെഡ്യൂൾ പൂർത്തിയായി"
english_title: "'adu jeevitham' overseas schedule completed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/48942/adu-jeevitham-overseas-schedule-completed"
published_at: "2022-06-15T10:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a963cea585b_prithviraj.jpg"
keywords: []
---

# 'ആടുജീവിതം' വിദേശ ഷെഡ്യൂൾ പൂർത്തിയായി

> **Lead Summary:** പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് പൃഥ്വിരാജ് നായകനായി എത്തുന്ന 'ആടുജീവിതം' . ബ്ലസ്സി സംവിധാനം ചെയ്യുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന സ്റ്റില്ലുകൾക്കും അപ്ഡേറ്റുകൾക്കും കാഴ്ചക്കാരും ഏറെയാണ്.

## Article Content

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് പൃഥ്വിരാജ് നായകനായി എത്തുന്ന 'ആടുജീവിതം' . ബ്ലസ്സി സംവിധാനം ചെയ്യുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന സ്റ്റില്ലുകൾക്കും അപ്ഡേറ്റുകൾക്കും കാഴ്ചക്കാരും ഏറെയാണ്.

ഇപ്പോഴിതാ നീണ്ട നാളത്തെ വിദേശ ഷെ‍‍ഡ്യൂൾ പൂർത്തിയാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. ഷെ‍‍ഡ്യൂൾ അവസാനിച്ചു വീട്ടിലേക്ക് തിരിച്ചുവരുന്നു എന്ന തലകെട്ടോടുകൂടി ചിത്രത്തിൻ്റെ ലോക്കേഷൻ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.

ഇനി കേരളത്തിൽ പത്ത് ദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുണ്ട്. മാര്‍ച്ച് 16നാണ് സഹാറ, അൾജീരിയ എന്നിവിടങ്ങളിൽ ആടുജീവിതത്തിന്റെ രണ്ടാം ഷെഡ്യൂൾ തുടങ്ങിയത്.

മാര്‍ച്ച് 31ന് പൃഥ്വിരാജ് ലൊക്കേഷനില്‍ എത്തി. എന്നാൽ കൊവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത് ചിത്രീകരണം തടസ്സപ്പെടുത്തി. പിന്നീട് ഏപ്രില്‍ 24ന് ജോര്‍ദാനിലെ വാദിറാമില്‍ ചിത്രീകരണം വീണ്ടും ആരംഭിച്ചു.

പൃഥ്വിരാജ് 'ആടുജീവിതം' സിനിമയുടെ ജോര്‍ദ്ദാനിലെ ആദ്യഘട്ട ചിത്രീകരണം 2020ല്‍ പൂര്‍ത്തിയാക്കിയിരുന്നു. കൊവിഡ് മഹാമാരിക്കാലത്ത് പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയത് വാര്‍ത്തായായിരുന്നു. ജോര്‍ദാനിലെ രംഗങ്ങള്‍ സിനിമയ്‍ക്കായി ചിത്രീകരിച്ചതിന് ശേഷമായിരുന്നു പൃഥ്വിരാജ് മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/48942/adu-jeevitham-overseas-schedule-completed)