---
title: " 'വിക്ര'ത്തിന്റെ ​ഗംഭീര വിജയം; സ്റ്റാലിനെ നേരിൽ കണ്ട് കമൽഹാസൻ"
english_title: "The great success of 'Vikram'; Kamal Haasan meets Stalin in person"
publisher: "moviemax.in"
canonical_url: "https://moviemax.in/news/48912/the-great-success-of-vikram-kamal-haasan-meets-stalin-in-person"
published_at: "2022-06-14T22:10:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a8ba0875387_kamalahasan.jpg"
keywords: []
---

#  'വിക്ര'ത്തിന്റെ ​ഗംഭീര വിജയം; സ്റ്റാലിനെ നേരിൽ കണ്ട് കമൽഹാസൻ

> **Lead Summary:** പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടി പ്രദർശനം തുടരുകയാണ് കമൽഹാസൻ നായകനായ 'വിക്രം' . കമൽഹാസൻ , വിജയ് സേതുപതി , ഫഹദ് ഫാസിൽ എന്നിവർ ഒന്നിച്ചെത്തിയ ക്രൈം ആക്ഷൻ ത്രില്ലർ ചിത്രം സംവിധാനം ചെയ്തത് ലോകേഷ് കനകരാജാണ്.

## Article Content

പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടി പ്രദർശനം തുടരുകയാണ് കമൽഹാസൻ നായകനായ 'വിക്രം' . കമൽഹാസൻ , വിജയ് സേതുപതി , ഫഹദ് ഫാസിൽ എന്നിവർ ഒന്നിച്ചെത്തിയ ക്രൈം ആക്ഷൻ ത്രില്ലർ ചിത്രം സംവിധാനം ചെയ്തത് ലോകേഷ് കനകരാജാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ ​ഗംഭീര വിജയത്തിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ നേരിൽ കണ്ടിരിക്കുകയാണ് കമൽഹാസൻ.

സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച വിവരം കമൽഹാസൻ തന്നെയാണ് തന്റെ സോഷ്യൽമീഡിയ അക്കൗണ്ട് വഴി പങ്കുവച്ചത്. മുഖ്യമന്ത്രിക്ക് ബൊക്കെ കൊടുത്ത് സ്വീകരിക്കുന്ന തന്റെ ചിത്രവും കമൽ പങ്കുവച്ചിട്ടുണ്ട്.

പിന്നാലെ നിരവധി പേരാണ് താരത്തെയും വിക്രം സിനിമയെയും അഭിനന്ദിച്ചു കൊണ്ട് രം​ഗത്തെത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/48912/the-great-success-of-vikram-kamal-haasan-meets-stalin-in-person)