logo

തിരിച്ചറിയാന്‍ ആവാത്ത വിധം ജനകീയ നടന്‍ കാന്‍സര്‍ രോഗ ദുരിതത്തില്‍ തവസി

Published at Nov 17, 2020 03:40 PM തിരിച്ചറിയാന്‍ ആവാത്ത വിധം ജനകീയ നടന്‍ കാന്‍സര്‍ രോഗ ദുരിതത്തില്‍ തവസി

ക്യാൻസര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന നടൻ തവസിക്ക് സഹായവുമായി എംഎല്‍എ. തമിഴ് താരം തവസിയാണ് കണ്ടാല്‍ പോലും തിരിച്ചറിയാത്ത അവസ്ഥയില്‍ കഴിയുന്നത്. ഇദ്ദേഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ തമിഴ് മാധ്യമങ്ങളില്‍ വന്നിരുന്നു. അതോടെയാണ് തവസിയുടെ അവസ്ഥ പുറംലോകം അറിഞ്ഞത്. എല്ലുംതോലുമായ അവസ്ഥയിലായിരുന്നു അദ്ദേഹം. ഡിഎംകെ എല്‍എ ശരവണനാണ് തവസിയുടെ ചികിത്സ ഏറ്റെടുത്തിരിക്കുന്നത്.


മാധ്യമങ്ങളില്‍ നിന്ന് വാര്‍ത്തയറിഞ്ഞതോടെ ശരവണൻ ആശുപത്രിയിലെത്തുകയായിരുന്നു. ചികിത്സ ചെലവുകള്‍ ഏറ്റെടുക്കാമെന്ന് ശരവണൻ അറിയിക്കുകയും ചെയ്‍തു. കോമഡി വേഷങ്ങളിലൂടെ തിളങ്ങിയ താരമാണ് തവ്‍സി. വാലിബര്‍ സംഘം എന്ന സിനിമയിലുള്‍പ്പടെ ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്‍തിട്ടുണ്ട്. ഇപ്പോള്‍ ക്യാൻസര്‍ ബാധിച്ച് ബുദ്ധിമുട്ടിലാണ് തവ്‍സി. കണ്ടാല്‍ പോലും അറിയാത്ത അവസ്ഥയിലാണ് തവ്‍സി.അഴകർ സാമിയിൻ കുതിരെ എന്ന സിനിമയില്‍ തവ്‍സിയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.തവസി ചികിത്സാ സഹായം തേടുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് നടന്റെ ഇന്നത്തെ അവസ്ഥ പുറംലോകം അറിഞ്ഞത്.

MLA with the help of actor Thavasi who is in critical condition due to cancer. Tamil actor Thavasi is unrecognizable even when seen

Related Stories
ദൃശ്യം 2 തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു

Feb 19, 2021 06:30 PM

ദൃശ്യം 2 തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു

ദൃശ്യത്തിന്റെ ആദ്യ ഭാഗവും തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ചിത്രം ശ്രീപ്രിയ ആണ് സംവിധാനം ചെയ്തത്. ആദ്യ ഭാഗത്തിലും...

Read More >>
ഹെലന്റെ തമിഴ് റീമേക്ക്   ഒരുങ്ങുന്നു

Feb 19, 2021 05:59 PM

ഹെലന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നു

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. മലയാളത്തില്‍ ലാല്‍ ചെയ്ത അച്ഛന്‍ കഥാപാത്രത്തെ അരുണ്‍ പാണ്ഡ്യനാണ് തമിഴില്‍...

Read More >>
Trending Stories