---
title: "ഭ്രാന്ത് പിടിച്ചത് പോലെ ആയിരുന്നു തൻറെ അവസ്ഥ; പ്രണിത"
english_title: "Now here is Pranita talking about the difficulties she faced during the birth of the baby."
publisher: "moviemax.in"
canonical_url: "https://moviemax.in/news/48895/now-here-is-pranita-talking-about-the-difficulties-she-faced-during-the-birth-of-the-baby"
published_at: "2022-06-14T20:13:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a89ee7d7633_pranitha.jpg"
keywords: []
---

# ഭ്രാന്ത് പിടിച്ചത് പോലെ ആയിരുന്നു തൻറെ അവസ്ഥ; പ്രണിത

> **Lead Summary:** കുറച്ച് ദിവസം മുൻപാണ് പ്രണിതയും ഭർത്താവ് നിതിനും ഇരുവരും മാതാപിതാക്കൾ ആകുവാൻ പോകുന്ന വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം താരം ഒരു പെൺകുഞ്ഞിനു ജന്മം നൽകുകയും ചെയ്തു. നിരവധി സഹ താരങ്ങളും ആരാധകരും ഇവർക്ക് ആശംസകളുമായി രംഗത്തെത്തുകയും ചെയ്തു. വളരെ പെട്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ പിന്നീട് ഇവരുടെ ചിത്രങ്ങൾ ശ്രദ്ധനേടാൻ തുടങ്ങിയത്.

## Article Content

കുറച്ച് ദിവസം മുൻപാണ് പ്രണിതയും ഭർത്താവ് നിതിനും ഇരുവരും മാതാപിതാക്കൾ ആകുവാൻ പോകുന്ന വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം താരം ഒരു പെൺകുഞ്ഞിനു ജന്മം നൽകുകയും ചെയ്തു. നിരവധി സഹ താരങ്ങളും ആരാധകരും ഇവർക്ക് ആശംസകളുമായി രംഗത്തെത്തുകയും ചെയ്തു. വളരെ പെട്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ പിന്നീട് ഇവരുടെ ചിത്രങ്ങൾ ശ്രദ്ധനേടാൻ തുടങ്ങിയത്.

ഇപ്പോഴിതാ ഇതാ കുഞ്ഞിൻറെ ജനനസമയത്ത് നേരിട്ട പ്രയാസങ്ങളെക്കുറിച്ച് പറയുകയാണ് താരം. തലേദിവസം വൈകിട്ട് ചെറിയ അസ്വസ്ഥത തോന്നി. അർദ്ധരാത്രിയോടെ വേദന വരാൻ തുടങ്ങി. രാവിലെ ആയപ്പോഴേക്കും വേദന സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. തീവ്രവേദന സഹിച്ചുകൊണ്ടാണ് ടേബിളിൽ കിടന്നത്. അവിടെ കിടന്ന് നിലവിളിക്കുകയായിരുന്നു.

**

ആശുപത്രിയിലെ റൂഫ് വരെ പൊളിച്ചടുക്കാൻ പാകത്തിലാണ് താൻ കരഞ്ഞത്. ഒപ്പമുണ്ടായിരുന്നവർക്ക് നേരെ താൻ ആക്രോശിച്ചു. അവരെ ചീത്തവിളിക്കുകയും വരെ ചെയ്തു. പക്ഷേ ഡോക്ടർമാരും നഴ്സുമാരും തന്നോട് വളരെ ശാന്തമായിട്ടാണ് പെരുമാറിയത്. ഭ്രാന്ത് പിടിച്ചത് പോലെ ആയിരുന്നു തൻറെ അവസ്ഥ.

[https://www.instagram.com/pranitha.insta/?utm_source=ig_embed&ig_rid=cc293244-4697-42fd-aee2-65c77da17427**](https://www.instagram.com/pranitha.insta/?utm_source=ig_embed&ig_rid=cc293244-4697-42fd-aee2-65c77da17427)

കുഞ്ഞു വെളിയിൽ വന്നപ്പോൾ സ്വപ്നതുല്യമായ താരം പറയുന്നു.കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹിതരായത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഒരു ചെറിയ ചടങ്ങായിരുന്നു ഇത്. ബുജ എന്ന ചിത്രത്തിലാണ് പ്രണിത അവസാനമായി അഭിനയിച്ചത്. എന്തായാലും താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ഇപ്പോൾ വൈറലാവുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/48895/now-here-is-pranita-talking-about-the-difficulties-she-faced-during-the-birth-of-the-baby)