'ഒരു പക്കാ നാടൻ പ്രേമം ' ജൂൺ 24 - ന് തീയേറ്ററുകളിലേക്ക്

'ഒരു പക്കാ നാടൻ പ്രേമം ' ജൂൺ 24 - ന് തീയേറ്ററുകളിലേക്ക്
2022-06-14T19:33:00 | By Susmitha Surendran

എ എം എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം നിർമ്മാണവും വിനോദ് നെട്ടത്താന്നി സംവിധാനവും നിർവ്വഹിച്ച "ഒരു പക്കാ നാടൻ പ്രേമം " ജൂൺ 24 - ന് തീയേറ്ററുകളിലെത്തുന്നു. ഓരോ പ്രണയവും പ്രാർത്ഥന പോലെയാണ്.



കൗമാരമനസ്സിന്റെ താഴ് വാരങ്ങളിൽ പൂക്കുന്ന ദേവദാരുവിന്റെ സുഗന്ധവും ഹൃദയവനിയിൽ പൂക്കുന്ന ലില്ലിപ്പൂക്കളുടെ പവിത്രതയും ഓരോ പ്രണയത്തിനുമുണ്ടെന്ന് നൂറുവട്ടം ഉറപ്പിച്ചു പറയുന്ന ഒരു പ്രണയകഥ, വെള്ളിത്തിരയിൽ വസന്തകാലം ഒരുക്കുകയാണ് ഒരു പക്കാ നാടൻ പ്രേമം എന്ന സിനിമയിലൂടെ .



നഷ്ടപ്രണയത്തിന്റെ നൊമ്പരവും കൂടിച്ചേരലിന്റെ ആനന്ദവും പ്രേക്ഷകരിലുളവാക്കുന്ന മുഹൂർത്തങ്ങളൊരുക്കിയാണീ ചിത്രം അവതരിപ്പിക്കുന്നത്.



ഭഗത് മാനുവൽ , വിനു മോഹൻ , മധുപാൽ, ശ്രീജു അരവിന്ദ്, കലാഭവൻ ഹനീഫ്, സിയാദ് അഹമ്മദ്, വി പി രാമചന്ദ്രൻ , അംബൂട്ടി, ടോം ജേക്കബ്ബ്, സുമേഷ് മുഖത്തല, കൃഷ്ണൻ പയ്യനൂർ, സനത്, അൻസിൽ , അബ്ദുൾ കരീം, ഡ്വായിൻ, സോണി ചങ്ങനാശ്ശേരി, കൊല്ലം ആനന്ദ്, വിദ്യാ വിനുമോഹൻ , ഹരിത, കുളപ്പുള്ളി ലീല , സിന്ധു മനുവർമ്മ, സുനന്ദ, ദീപിക, ശ്രീലക്ഷ്മി, ശ്രുതി എസ് നായർ , ലക്ഷ്മി, ഗ്രേസി, സുറുമി തുടങ്ങിയവർ അഭിനയിക്കുന്നു. ബാനർ - എ എം എസ് പ്രൊഡക്ഷൻസ്.



നിർമ്മാണം - സജാദ് എം, സംവിധാനം - വിനോദ് നെട്ടത്താന്നി, ഛായാഗ്രഹണം - ഉണ്ണി കാരാത്ത്, രചന - രാജു സി ചേന്നാട്, എഡിറ്റിംഗ് - ജയചന്ദ്രകൃഷ്ണ, ഗാനരചന - കൈതപ്രം ദാമോദരൻ നമ്പൂതിരി, കെ.ജയകുമാർ , എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ,വിനു കൃഷ്ണൻ .



സംഗീതം - മോഹൻ സിത്താര, ആലാപനം - കെ.ജെ യേശുദാസ് , വിനീത് ശ്രീനിവാസൻ , വിധുപ്രതാപ് , അഫ്സൽ, ജ്യോത്സന , അൻവർ സാദത്ത്, ശിഖ പ്രഭാകർ .



പശ്ചാത്തല സംഗീതം - എസ് പി വെങ്കിടേഷ്, പ്രൊഡക്ഷൻ കൺട്രോളർ - ഹസ്മീർ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - വിൻസന്റ് പനങ്കൂടാൻ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഡാനി പീറ്റർ , കല-സജി കോടനാട്.



ചമയം - മനീഷ് ബാബു, കോസ്‌റ്റ്യും - രാംദാസ് താനൂർ, അസ്സോസിയേറ്റ് ഡയറക്ടർ - ശിവക്ക് നടവരമ്പ് , ഡിസൈൻസ് - ഡോ.സുജേഷ് മിത്ര, സ്റ്റിൽസ് - പവിൻ തൃപ്രയാർ, പി ആർ ഓ - അജയ് തുണ്ടത്തിൽ .


Content Highlight: 'Oru Pakka Nadan Premam' January 24 - To the theaters

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup