---
title: "ടൊവീനോയും കല്യാണിയും ഒന്നിക്കുന്ന 'തല്ലുമാല' ഓ​ഗസ്റ്റ് 12ന് റിലീസ് ചെയ്യും"
english_title: "'Thallumala' will be released on August 12"
publisher: "moviemax.in"
canonical_url: "https://moviemax.in/news/48867/thallumala-will-be-released-on-august-12"
published_at: "2022-06-14T15:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a86318a0926_tovino.jpg"
keywords: []
---

# ടൊവീനോയും കല്യാണിയും ഒന്നിക്കുന്ന 'തല്ലുമാല' ഓ​ഗസ്റ്റ് 12ന് റിലീസ് ചെയ്യും

> **Lead Summary:** ടൊവീനോ തോമസും കല്യാണി പ്രിയദർശനും ആദ്യമായി ഒന്നിക്കുന്ന 'തല്ലുമാല' ഓ​ഗസ്റ്റ് 12-ന് റിലീസ് ചെയ്യും. പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളായ അനുരാ​ഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ് എന്നിവ സംവിധാനം ചെയ്ത ഖാലിദ് റഹ്മാൻ ആണ് തല്ലുമാലയുടെ സംവിധായകൻ.

## Article Content

ടൊവീനോ തോമസും കല്യാണി പ്രിയദർശനും ആദ്യമായി ഒന്നിക്കുന്ന 'തല്ലുമാല' ഓ​ഗസ്റ്റ് 12-ന് റിലീസ് ചെയ്യും. പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളായ അനുരാ​ഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ് എന്നിവ സംവിധാനം ചെയ്ത ഖാലിദ് റഹ്മാൻ ആണ് തല്ലുമാലയുടെ സംവിധായകൻ.

വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്ന സിനിമ പ്രദർശനത്തിനെത്തിക്കുന്നത് സെൻട്രൽ പിക്ചേഴ്സ് ആണ്. ചിത്രത്തിൽ ഇരുപതുവയസ്സുകാരനായാണ് ടൊവീനോ എത്തുന്നത്. ദുബായിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്. തല്ലുമാലയിലെ ഈയിടെ റിലീസ് ചെയ്ത 'കണ്ണിൽ പെട്ടോളെ....' എന്ന ​ഗാനം ഏറെ ജനപ്രീതി നേടിയിരുന്നു.

വിഷ്ണു വിജയ്, ഇർഫാന ഹമീദ് എന്നിവരാണ് പാട്ടുപാടിയത്. ഷൈൻ ടോം ചാക്കോ, ലുക്മാൻ, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിൻ, അസിം ജമാൽ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്.

തിരക്കഥ മുഹ്സൻ പരാരി, അഷ്റഫ് ഹംസ. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം ഗോകുൽദാസ്, പ്രൊഡക്ഷൻ കൺട്രോളർ സുധർമൻ വള്ളിക്കുന്ന്, മേക്കപ്പ് റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് റഫീഖ് ഇബ്രാഹിം, ഡിസൈൻ ഓൾഡ്‌മോങ്ക്, സ്റ്റിൽസ് വിഷ്ണു തണ്ടാശ്ശേരി, പി.ആർ.ഒ എ എസ് ദിനേശ്, മാർക്കറ്റിംഗ് പ്ലാൻ ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/48867/thallumala-will-be-released-on-august-12)