---
title: "പൃഥ്വിയെ പോലെ തന്നെ സംസാരം കുറവാണ്; മല്ലിക സുകുമാരന്‍"
english_title: "Mallika Sukumaran talks about her son's marriage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/48847/mallika-sukumaran-talks-about-her-sons-marriage"
published_at: "2022-06-14T14:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a84e320e6ff_supriya.jpg"
keywords: []
---

# പൃഥ്വിയെ പോലെ തന്നെ സംസാരം കുറവാണ്; മല്ലിക സുകുമാരന്‍

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും, അഭിനയത്തില്‍ നിന്നും സംവിധാനരംഗത്തേക്ക് കടന്നപ്പോഴും അവിടെയും വിജയം നേടാന്‍ പൃഥ്വിരാജിന് കഴിഞ്ഞിരുന്നു. ഇതുവരെ സിനിമയില്‍ ഒന്നും അഭിനയിച്ചിട്ടില്ലെങ്കില്‍ പോലും , സിനിമയുടെ പിന്നണിയില്‍ സജീവമാണ് സുപ്രിയയും.

## Article Content

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും, അഭിനയത്തില്‍ നിന്നും സംവിധാനരംഗത്തേക്ക് കടന്നപ്പോഴും അവിടെയും വിജയം നേടാന്‍ പൃഥ്വിരാജിന് കഴിഞ്ഞിരുന്നു. ഇതുവരെ സിനിമയില്‍ ഒന്നും അഭിനയിച്ചിട്ടില്ലെങ്കില്‍ പോലും , സിനിമയുടെ പിന്നണിയില്‍ സജീവമാണ് സുപ്രിയയും.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം ആയിരുന്നു ഇവരുടെ വിവാഹം. സുപ്രിയ തന്റെ ജോലിയുടെ ഭാഗമായാണ് പൃഥ്വിരാജിനെ കണ്ടുമുട്ടുന്നത്, പിന്നീട് ഇവര്‍ അടുത്ത സുഹൃത്തുക്കള്‍ ആയി മാറുകയും ആ ബന്ധം പ്രണയത്തിലേക്ക് എത്തുകയുമായിരുന്നു.

സുപ്രിയയുടെ കാര്യം പൃഥ്വിരാജ് തുടക്കത്തില്‍തന്നെ തന്നോട് പറഞ്ഞിരുന്നു എന്ന് മല്ലിക സുകുമാരന്‍ പറയുന്നു, എനിക്ക് ആളെ കാണണമെന്ന് പറഞ്ഞപ്പോഴാണ് തിരുവനന്തപുരത്തെ വീട്ടിലേക്ക് വന്നത്.

പൃഥ്വിയെ പോലെ തന്നെ സംസാരം കുറവാണ്. രാജുവിന് പറ്റിയ ആള്‍ ആണെന്ന് അന്ന് എനിക്ക് മനസ്സിലായി. പിന്നീട് ഞങ്ങളും കുടുംബങ്ങളും സുപ്രിയയുടെ പാലക്കാട്ടെ വീട്ടിലേക്ക് പോയി.

അവിടെ അച്ഛന്റെ അമ്മയും അമ്മയുടെ അമ്മയും ഒക്കെ കുറച്ച് പ്രായമുള്ളവര്‍ ആയിരുന്നു. അവര്‍ക്കൊന്നും അധികം യാത്ര ചെയ്യാന്‍ പറ്റില്ല. അതുകൊണ്ടാണ് താലികെട്ട് ചെറിയതോതില്‍ അവിടെവച്ച് നടത്തിയത്.

പിന്നീട് വലിയ പാര്‍ട്ടി ഞങ്ങള്‍ നടത്തി. രണ്ടുപേരും ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ കണ്ടെത്തിയപ്പോള്‍ എന്നോട് പറഞ്ഞു, അത് വേണ്ടവിധത്തില്‍ ഞാന്‍ ആലോചിച്ചു നടത്തിക്കൊടുത്തു മല്ലിക പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/48847/mallika-sukumaran-talks-about-her-sons-marriage)