---
title: "പച്ചമരത്തില്‍ തീയാളുന്നു; വീഡിയോ വൈറല്‍ "
english_title: "The green tree is on fire; Video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/48844/the-green-tree-is-on-fire-video-goes-viral"
published_at: "2022-06-14T14:15:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a84ab98d159_viral.jpg"
keywords: []
---

# പച്ചമരത്തില്‍ തീയാളുന്നു; വീഡിയോ വൈറല്‍ 

> **Lead Summary:** ഇടിമിന്നലോട് കൂടിയ മഴ പെയ്യുമ്പോള്‍ മരത്തിന് കീഴെ നില്‍ക്കരുതെന്ന് പറയാറുണ്ട്. അതിനുള്ള കാരണം വ്യക്തമായി പറയുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

## Article Content

ഇടിമിന്നലോട് കൂടിയ മഴ പെയ്യുമ്പോള്‍ മരത്തിന് കീഴെ നില്‍ക്കരുതെന്ന് പറയാറുണ്ട്. അതിനുള്ള കാരണം വ്യക്തമായി പറയുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഇടിമിന്നലേറ്റ് പച്ചമരത്തിന് തീപിടിക്കുന്നതും വളരെ വേഗത്തില്‍ അട് പടരുന്നതുമാണ് വീഡിയോയില്‍. വണ്ടര്‍ ഓഫ് സയന്‍സാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ ഇടിമിന്നലേറ്റ് പച്ചമരത്തില്‍ തീ പടരുന്നത് വ്യക്തമാണ്.

[**https://twitter.com/i/status/1536326884677455878**](https://twitter.com/i/status/1536326884677455878)

മരത്തിന് മുകളില്‍ നിന്ന് താഴേക്ക് അതിശക്തമായി തീ ആളി പടരുന്നത് കാണാം. ഈ സമയത്ത് മരത്തിനടിയില്‍ ആളുകള്‍ ഉണ്ടെങ്കില്‍ ഇടിമിന്നലേല്‍ക്കുകയും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/48844/the-green-tree-is-on-fire-video-goes-viral)