---
title: "പ്രശസ്ത നടനെ ബസില്‍ വെച്ച് കൊള്ളയടിച്ചു"
english_title: "Famous serial actor Hrishikesh Pandey robbed on a bus by unknown persons."
publisher: "moviemax.in"
canonical_url: "https://moviemax.in/news/48794/famous-serial-actor-hrishikesh-pandey-robbed-on-a-bus-by-unknown-persons"
published_at: "2022-06-14T11:19:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a82178f3c1a_actor_pande.jpg"
keywords: []
---

# പ്രശസ്ത നടനെ ബസില്‍ വെച്ച് കൊള്ളയടിച്ചു

> **Lead Summary:** പ്രശസ്ത സീരിയല്‍ നടന്‍ ഹൃഷികേശ് പാണ്ഡേയെ ബസില്‍ വെച്ച് കൊള്ളയടിച്ച് അജ്ഞാതര്‍. സി.ഐ.ഡി എന്ന പരമ്പരയിലെ സച്ചിന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെ അവതരിപ്പിച്ചതിലൂടെ പ്രശസ്തനായ നടനാണ് ഇദ്ദേഹം.

## Article Content

പ്രശസ്ത സീരിയല്‍ നടന്‍ ഹൃഷികേശ് പാണ്ഡേയെ ബസില്‍ വെച്ച് കൊള്ളയടിച്ച് അജ്ഞാതര്‍. സി.ഐ.ഡി എന്ന പരമ്പരയിലെ സച്ചിന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെ അവതരിപ്പിച്ചതിലൂടെ പ്രശസ്തനായ നടനാണ് ഇദ്ദേഹം.

ജൂണ്‍ അഞ്ചിന് മുംബൈയിലായിരുന്നു സംഭവം. മുംബൈയിലെ പ്രശസ്തമായ എലഫന്റാ കേവ് സൈറ്റ് സീയിങ് ബസില്‍ വെച്ചാണ് കവര്‍ച്ച നടന്നത്. രാവിലെ ആറരയ്ക്ക് കോലാബയില്‍ നിന്നാണ് ബസെടുത്തതെന്ന് താരം പറഞ്ഞു.

‘ എ.സി ബസായിരുന്നു. വാഹനത്തില്‍ കയറിയശേഷം ബാഗ് നോക്കിയെങ്കിലും അതിലുണ്ടായിരുന്ന പണവും ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും കാര്‍ രേഖകളുമെല്ലാം നഷ്ടപ്പെട്ടിരുന്നു. ഉടന്‍തന്നെ കോലാബ പൊലീസ് സ്റ്റേഷനിലും മാലഡ് പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി’. അദ്ദേഹം പറഞ്ഞു.

സിഐഡിയില്‍ പൊലീസ് ഓഫീസറായി അഭിനയിക്കുന്നതിന്റെയും യഥാര്‍ത്ഥ ജീവിതത്തില്‍ കൊള്ളയടിക്കപ്പെടുന്നതിന്റെയും വിരോധാഭാസത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ”ഞാന്‍ ഒരു സിഐഡി ഇന്‍സ്പെക്ടറായി അഭിനയിച്ചതിനാല്‍, ഷോയില്‍ ആളുകള്‍ എങ്ങനെ കേസുകളുമായി ഞങ്ങളുടെ അടുത്ത് വരുന്നുവെന്നതും ഞങ്ങള്‍ അവ പരിഹരിക്കുന്നതും ഒരു തമാശയായി മാറി. 

ഇപ്പോള്‍ ഞാന്‍ കൊള്ളയടിക്കപ്പെട്ടു! ദയാനന്ദ് ഷെട്ടി, ആദിത്യ ശ്രീവാസ്തവ, ദിനേഷ് ഫഡ്‌നിസ്, ശ്രദ്ധ മുസാലെ, ഝാന്‍വി ഛേഡാ, അജയ് നാഗാര്‍ത്ഥ് തുടങ്ങിയവരാണ് പരമ്പരയിലെ മറ്റുതാരങ്ങള്‍. ബി.പി. സിങ്ങാണ് പരമ്പരയുടെ സംവിധായകന്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/48794/famous-serial-actor-hrishikesh-pandey-robbed-on-a-bus-by-unknown-persons)