---
title: "മകന്‍ നീല്‍ കിച്ച്‍ലുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി കാജല്‍ അഗര്‍വാള്‍"
english_title: "Actress Kajal Agarwal shares a picture with her son Neil Kichlu."
publisher: "moviemax.in"
canonical_url: "https://moviemax.in/news/48737/actress-kajal-agarwal-shares-a-picture-with-her-son-neil-kichlu"
published_at: "2022-06-13T20:35:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a7526a7314f_.jpg"
keywords: []
---

# മകന്‍ നീല്‍ കിച്ച്‍ലുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി കാജല്‍ അഗര്‍വാള്‍

> **Lead Summary:** മകന്‍ നീല്‍ കിച്ച്‍ലുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി കാജല്‍ അഗര്‍വാള്‍ . എന്‍റെ ജീവിതത്തിന്റെ സ്നേഹം, ഹൃദയ സ്പന്ദനം.. എന്നാണ് ചിത്രത്തിനൊപ്പം കാജല്‍ കുറിച്ചത്. നേരത്തെ ലോക മാതൃദിനത്തിലാണ് മകന്‍റെ ആദ്യ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ കാജല്‍ പങ്കുവച്ചത്.

## Article Content

മകന്‍ നീല്‍ കിച്ച്‍ലുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി കാജല്‍ അഗര്‍വാള്‍ . എന്‍റെ ജീവിതത്തിന്റെ സ്നേഹം, ഹൃദയ സ്പന്ദനം.. എന്നാണ് ചിത്രത്തിനൊപ്പം കാജല്‍ കുറിച്ചത്. നേരത്തെ ലോക മാതൃദിനത്തിലാണ് മകന്‍റെ ആദ്യ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ കാജല്‍ പങ്കുവച്ചത്.

എന്നാല്‍ കുട്ടിയുടെ മുഖം ഒട്ടും വ്യക്തമാവാത്ത രീതിയിലായിരുന്നു ആ ചിത്രം. കുട്ടിയുടെ മുഖം ഭാഗികമായി വ്യക്തമാക്കിയുള്ളതാണ് പുതിയ ചിത്രം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിനു താഴെ അമ്മയ്ക്കും മകനും ആശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി ആരാധകരാണ് എത്തുന്നത്.

പത്ത് ലക്ഷത്തിനടുത്ത് ലൈക്കുകളാണ് ഈ പോസ്റ്റിന് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവുമായി 2020ലാണ് കാജല്‍ അഗര്‍വാള്‍ വിവാഹിതയായത്. വിവാഹ ശേഷവും അഭിനയത്തില്‍ സജീവമാണ് കാജല്‍.

ചിരഞ്‍ജീവി നായകനായ 'ആചാര്യ'യാണ് കാജല്‍ അഗര്‍വാളിന്റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയത്. ദുല്‍ഖറിനെ നായകനാക്കി ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്‍ത 'ഹേയ് സിനാമിക'യിലും കാജല്‍ ആയിരുന്നു നായിക.

### Related Links & Sources
- [Original Story Source](https://moviemax.in/news/48737/actress-kajal-agarwal-shares-a-picture-with-her-son-neil-kichlu)