സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളുമൊക്കെ ശ്രദ്ധേയമാകാറുണ്ട്. അത്തരത്തിൽ 'നിലാവ് പോലെ ചിരിക്കുന്ന പെൺകുട്ടി' യെ പരിചയപ്പെടുത്തിയാണ് കാളിദാസ് എത്തിയിരിക്കുന്നത്.
എഴുത്തുകാരിയായ ഫാത്തിമ അസ്ലയുടെ പുതിയ പുസ്തകമായ 'നിലാവ് പോലെ ചിരിക്കുന്ന പെൺകുട്ടി' ഇപ്പോൾ ആരാധകർക്കായി പരിചയപ്പെടുത്തുകയാണ് കാളിദാസ്.
ഫേസ്ബുക്കിൽ പങ്കുവെച്ച പുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്.അതിജീവനത്തിന്റെ കഥകളാണ് ഫാത്തിമ അസ്ലയുടെ 'നിലാവ് പോലെ ചിരിക്കുന്ന പെൺകുട്ടി' എന്ന പുസ്തകം.
Osteogenesis Imperfecta അഥവാ Brittle Bone Disease എന്ന രോഗാവസ്ഥ ജനനം മുതൽക്കേ ശരീരത്തെ ബാധിച്ചതിനാൽ വീൽചെയറുമായി ജീവിച്ച്, എന്നാൽ തന്റെ സ്വപ്നങ്ങൾക്ക് പരമിതികളില്ല എന്ന ദൃഢനിശ്ചയം കൊണ്ട് ഹോമിയോപ്പതിക് മെഡിസിൻ പഠനം പൂർത്തിയാക്കി, ഡോക്ടറാവാൻ തയ്യാറെടുക്കുകയാണ് ഫാത്തിമ അസ്ല.
ഇന്നോളം കണ്ട ജീവിതത്തെയും സ്നേഹത്തോടെ ചേർത്തുപിടിച്ച മനുഷ്യരെയും മനോഹരമായി ഓർത്തെടുക്കുന്ന അനുഭവക്കുറിപ്പുകളാണ് ഫാത്തിമയുടെ കുഞ്ഞുപുസ്തകം.
ഇനിയുമേറെ സ്വപ്നങ്ങൾ കീഴടക്കാൻ ഫാത്തിമയ്ക്ക് സാധിക്കട്ടെ എന്നാശംസിച്ചു കൊണ്ട് 'നിലാവ് പോലെ ചിരിക്കുന്ന പെൺകുട്ടി' യെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു.
Kalidas Jayaram is a Malayalam actor who has made a name for himself as a child actor. He is also a well known actor in South Indian cinema