---
title: "ബോളിവുഡ് താരം ശ്രദ്ധ കപൂറിന്റെ സഹോദരൻ മയക്കുമരുന്നുമായി പിടിയിൽ"
english_title: "Bollywood star Shraddha Kapoor's brother arrested with drugs"
publisher: "moviemax.in"
canonical_url: "https://moviemax.in/news/48636/bollywood-star-shraddha-kapoors-brother-arrested-with-drugs"
published_at: "2022-06-13T11:20:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a6d04dc9213_sradha.jpg"
keywords: []
---

# ബോളിവുഡ് താരം ശ്രദ്ധ കപൂറിന്റെ സഹോദരൻ മയക്കുമരുന്നുമായി പിടിയിൽ

> **Lead Summary:** ബോളിവുഡ് താരം ശക്തി കപൂറിന്റെ മകനും ശ്രദ്ധ കപൂറിന്റെ സഹോദരനുമായ സിദ്ധാന്ത് കപൂർ മയക്ക് മരുന്നുമായി പിടിയിൽ.

## Article Content

ബോളിവുഡ് താരം ശക്തി കപൂറിന്റെ മകനും ശ്രദ്ധ കപൂറിന്റെ സഹോദരനുമായ സിദ്ധാന്ത് കപൂർ മയക്ക് മരുന്നുമായി പിടിയിൽ.

ഇന്നലെ രാത്രി ബെംഗളുരു എം ജി റോഡിലെ ഹോട്ടലിൽ നടന്ന റേവ് പാർട്ടിക്കിടെ പൊലീസ് നടത്തിയ പരിശോധനയിലാണ് സിദ്ധാന്ത് കപൂർ അടക്കം ആറ് പേര്‍ പിടിയിലായത്.

ബെംഗളൂരുവിലെ എംജി റോഡിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് സിദ്ധാന്തിനെ കസ്റ്റഡിയിലെടുത്തത്. ബെംഗളുരു പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന 35 പേരിൽ നടത്തിയ പരിശോധനയിൽ സിദ്ധാന്ത് അടക്കം ആറ് മയക്കുമരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചു.

ഇവര്‍ക്ക് ഹോട്ടലിൽ നിന്നാണോ മയക്കുമരുന്ന് ലഭിച്ചത് അതോ പുറത്ത് നിന്നാണോ എന്നതിൽ വ്യക്തതയില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/48636/bollywood-star-shraddha-kapoors-brother-arrested-with-drugs)