---
title: "അവരുടെ സിനിമ കണ്ടുതുടങ്ങിയപ്പോഴാണ് ഞാന്‍ നന്നാവേണ്ടിയിരിക്കുന്നു എന്നെനിക്ക് മനസിലായത് ... "
english_title: "Asif Ali's new interview is going viral now"
publisher: "moviemax.in"
canonical_url: "https://moviemax.in/news/48537/asif-alis-new-interview-is-going-viral-now"
published_at: "2022-06-12T17:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a5d18b8d99c_asif.jpg"
keywords: []
---

# അവരുടെ സിനിമ കണ്ടുതുടങ്ങിയപ്പോഴാണ് ഞാന്‍ നന്നാവേണ്ടിയിരിക്കുന്നു എന്നെനിക്ക് മനസിലായത് ... 

> **Lead Summary:** സിനിമയില്‍ 13 വര്‍ഷം പിടിച്ചുനില്‍ക്കാനായത് വലിയ കാര്യമാണെന്ന് ആസിഫ് അലി. ദൈവസഹായത്താല്‍ സിനിമകള്‍ കിട്ടാതിരിക്കുന്ന അവസ്ഥ തന്റെ ജീവിതത്തിലുണ്ടായിട്ടില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.

## Article Content

സിനിമയില്‍ 13 വര്‍ഷം പിടിച്ചുനില്‍ക്കാനായത് വലിയ കാര്യമാണെന്ന് ആസിഫ് അലി. ദൈവസഹായത്താല്‍ സിനിമകള്‍ കിട്ടാതിരിക്കുന്ന അവസ്ഥ തന്റെ ജീവിതത്തിലുണ്ടായിട്ടില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.

‘എന്റെ കൂടെയുവര്‍ നല്ല പെര്‍ഫോമന്‍സസ് ചെയ്യുന്നത് കണ്ടപ്പോളാണ് ഞാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ചിന്തിച്ചത്. അങ്ങനെ ഒരു കോമ്പറ്റീഷന്‍ മൈന്റില്‍ നിന്നാണ് ഞാന്‍ കുറച്ച് കൂടി ഇമ്പ്രൂവ് ആകണമെന്ന് തോന്നിയത്. എനിക്ക് സിനിമകള്‍ കിട്ടിക്കൊണ്ടേയിരിക്കുന്നുണ്ട്.

ദൈവം സഹായിച്ച് സിനിമകള്‍ കിട്ടാത്ത ഒരു അവസ്ഥ എനിക്ക് വന്നിട്ടില്ല. പക്ഷേ പെര്‍ഫോമന്‍സ് നന്നാവണമെന്ന് തോന്നിയത് എന്റെ പ്രായത്തിലുള്ള ആക്ടേഴ്സ് കൂടുതല്‍ ഇന്‍ഡസ്ട്രിയിലേക്ക് വന്നപ്പോഴാണ്.

അവരുടെ സിനിമ കണ്ടുതുടങ്ങിയപ്പോഴാണ് ഞാന്‍ നന്നാവേണ്ടിയിരിക്കുന്നു എന്നെനിക്ക് മനസിലായത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാവീര്യറാണ് ഉടന്‍ റിലീസിനെത്തുന്ന ആസിഫിന്റെ വരാനിരിക്കുന്ന ചിത്രം. നിവിന്‍ പോളിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/48537/asif-alis-new-interview-is-going-viral-now)