---
title: "വിവാഹശേഷം ആദ്യമായി കേരളത്തിലെത്തി നയന്‍താരയും വിഘ്നേഷ് ശിവനും"
english_title: "Nayanthara and Vighnesh Sivan came to Kerala for the first time after marriage."
publisher: "moviemax.in"
canonical_url: "https://moviemax.in/news/48530/nayanthara-and-vighnesh-sivan-came-to-kerala-for-the-first-time-after-marriage"
published_at: "2022-06-12T16:42:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a5cacd02dcc_nayan.jpg"
keywords: []
---

# വിവാഹശേഷം ആദ്യമായി കേരളത്തിലെത്തി നയന്‍താരയും വിഘ്നേഷ് ശിവനും

> **Lead Summary:** വിവാഹശേഷം ആദ്യമായി കേരളത്തിലെത്തി നയന്‍താരയും വിഘ്നേഷ് ശിവനും . തിരുവല്ലയിലുള്ള നയന്‍താരയുടെ അമ്മ അടക്കമുള്ള ബന്ധുക്കളെ കാണാനാണ് സന്ദര്‍ശനം.

## Article Content

വിവാഹശേഷം ആദ്യമായി കേരളത്തിലെത്തി നയന്‍താരയും വിഘ്നേഷ് ശിവനും . തിരുവല്ലയിലുള്ള നയന്‍താരയുടെ അമ്മ അടക്കമുള്ള ബന്ധുക്കളെ കാണാനാണ് സന്ദര്‍ശനം.

നയന്‍താരയുടെ അമ്മയ്ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. കൊച്ചി വിമാനത്താവളത്തിലാണ് ഉച്ചയ്ക്ക് 12 മണിയോടെ ഇരുവരും എത്തിയത്. നെടുമ്പാശ്ശേരിയില്‍ നിന്ന് ഇരുവരും തിരുവല്ലയിലേക്ക് പോയി.

കൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കറുപ്പ് നിറത്തിലുള്ള ഫുള്‍ സ്ലീവ് ടീ ഷര്‍ട്ട് ആണ് വിഘ്നേഷിന്‍റെ വേഷം.

ഓറഞ്ച് നിറത്തിലുള്ള ചുരിദാറിലാണ് നയന്‍താര. ഏതാനും ദിവസങ്ങള്‍ താരദമ്പതികള്‍ കേരളത്തില്‍ ഉണ്ടാവുമെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/48530/nayanthara-and-vighnesh-sivan-came-to-kerala-for-the-first-time-after-marriage)