അദ്ദേഹത്തിന്റെ ക്വാളിറ്റി എന്നെ ആകര്‍ഷിച്ചു; മോദിയെക്കുറിച്ച് ഭീമന്‍ രഘു

അദ്ദേഹത്തിന്റെ ക്വാളിറ്റി എന്നെ ആകര്‍ഷിച്ചു; മോദിയെക്കുറിച്ച് ഭീമന്‍ രഘു
2022-06-12T11:22:00 | By Susmitha Surendran

വില്ലന്‍ വേഷങ്ങളിലൂടെ ആദ്യ കാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന ഭീമന്‍ രഘു പിന്നീട് കോമഡി വേഷങ്ങളിലും തിളങ്ങിയ താരമാണ്, ഒരിടയ്ക്ക് അദ്ദേഹം രാഷ്ട്രീയത്തിലേക്കും ചുവടുവെപ്പ് നടത്തിയിരുന്നു. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അദ്ദേഹം.

തനിക്ക് ബിജെപിയില്‍ ഏറ്റവും ഇഷ്ടമുള്ളയാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് നടന്‍ ഭീമന്‍ രഘു. പയ്യെ നിന്നാല്‍ പനയും തിന്നാം എന്നത് ശരിയാണെന്ന് കാണിച്ച് തരുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ക്വാളിറ്റിയാണ് തന്നെ ആകര്‍ഷിച്ചതെന്നും നടന്‍ വ്യക്തമാക്കി.

ഇപ്പോഴും ഇന്ത്യ നന്നാക്കാന്‍ വേണ്ടി അദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആ ഒരു മനുഷ്യനെയല്ലാതെ ബിജെപിയിലുള്ള മറ്റാരെയും എനിക്ക് ഇഷ്ടമല്ല. അവരൊന്നും സ്ട്രേറ്റ്ഫോര്‍വേഡല്ലെന്നും ഭീമന്‍ രഘു കൂട്ടിച്ചേര്‍ത്തു.

അമിത് ഷായും മോദിയെപ്പോലെ ഒരാള്‍ ആണെന്നും അവര്‍ രണ്ട് പേരും ബിജെപി എന്ന സംഘടനയുടെ ഏറ്റവും വലിയ രണ്ട് തൂണുകളാണെന്നും ഭീമന്‍ രഘു അഭിപ്രായപ്പെട്ടു.

പക്ഷെ അവരുടെ ആ ഒരു രീതി കേരളത്തില്‍ ഇല്ല. ബാക്കിയുള്ള സ്ഥലത്തെല്ലാം കുറേ കൂടി മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. കേരളത്തില്‍ അങ്ങനെ വരുമെന്ന് യാതൊരു പ്രതീക്ഷയില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Now Bheeman Raghu is talking about his political views.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup