---
title: "വിക്രത്തിന്‍റെ വിജയത്തില്‍ കമല്‍ ഹാസനെ അഭിനന്ദിച്ച് ചിരഞ്ജീവി"
english_title: "Chiranjeevi congratulates Kamal Haasan on Vikram's victory"
publisher: "moviemax.in"
canonical_url: "https://moviemax.in/news/48487/chiranjeevi-congratulates-kamal-haasan-on-vikrams-victory"
published_at: "2022-06-12T10:46:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a576db57f3a_KAMALHASAN.jpg"
keywords: []
---

# വിക്രത്തിന്‍റെ വിജയത്തില്‍ കമല്‍ ഹാസനെ അഭിനന്ദിച്ച് ചിരഞ്ജീവി

> **Lead Summary:** ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയചിത്രമായി മാറുകയാണ് കമല്‍ ഹാസന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച വിക്രം . 1986ല്‍ ഇതേപേരില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ കമലിന്‍റെ നായക കഥാപാത്രത്തെ തന്‍റേതായ സിനിമാറ്റിക് വേള്‍ഡിലേക്ക് ചേര്‍ത്ത് അവതരിപ്പിക്കുകയായിരുന്നു സംവിധായകന്‍ ലോകേഷ് കനകരാജ്.

## Article Content

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയചിത്രമായി മാറുകയാണ് കമല്‍ ഹാസന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച വിക്രം . 1986ല്‍ ഇതേപേരില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ കമലിന്‍റെ നായക കഥാപാത്രത്തെ തന്‍റേതായ സിനിമാറ്റിക് വേള്‍ഡിലേക്ക് ചേര്‍ത്ത് അവതരിപ്പിക്കുകയായിരുന്നു സംവിധായകന്‍ ലോകേഷ് കനകരാജ്.

കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, നരെയ്ന്‍, കാളിദാസ് ജയറാം എന്നിവരുടെ സാന്നിധ്യവും പ്രേക്ഷകാവേശം ഇരട്ടിപ്പിച്ച ഘടകമാണ്. ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം തുടരുമ്പോള്‍ ഈ വിജയത്തില്‍ തന്‍റെ ഉറ്റ സുഹൃത്തിനെ അഭിനന്ദിക്കാന്‍ സമയം കണ്ടെത്തിയിരിക്കുകയാണ് തെന്നിന്ത്യയിലെ മറ്റൊരു സൂപ്പര്‍താരം.

തെലുങ്ക് താരം ചിരഞ്ജീവിയാണ് (Chiranjeevi) കമല്‍ ഹാസനുവേണ്ടി സ്വന്തം വീട്ടില്‍ ഒരു അത്താഴവിരുന്ന് നടത്തിയത്. അതേസമയം അത്താഴ വിരുന്നില്‍ മറ്റൊരു ഇന്ത്യന്‍ സൂപ്പര്‍താരം കൂടി ഉണ്ടായിരുന്നു. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ ആയിരുന്നു അത്.

കമല്‍ ഹാസനൊപ്പം വിക്രം സംവിധായകന്‍ ലോകേഷഅ കനകരാജും ചിരഞ്ജീവിയുടെ ക്ഷണപ്രകാരം എത്തിയിരുന്നു. പൂച്ചെണ്ട് നല്‍കി, പൊന്നാടയണിയിച്ചാണ് ചിരഞ്ജീവി കമല്‍ ഹാസനെ പുതിയ വിജയത്തില്‍ അഭിനന്ദിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ചിരഞ്ജീവി തന്നെയാണ് ഈ വിരുന്നിനെക്കുറിച്ച് അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/48487/chiranjeevi-congratulates-kamal-haasan-on-vikrams-victory)