---
title: " സിബിഐ 5  ഒടിടി പ്ലാറ്റ്ഫോമില്‍ സ്ട്രീമിംഗ് ആരംഭിച്ചു"
english_title: "'Iyer' in five languages ​​on Netflix; CBI5 has started streaming"
publisher: "moviemax.in"
canonical_url: "https://moviemax.in/news/48485/iyer-in-five-languages-on-netflix-cbi5-has-started-streaming"
published_at: "2022-06-12T10:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a572d6f31cb_CBI5.jpg"
keywords: []
---

#  സിബിഐ 5  ഒടിടി പ്ലാറ്റ്ഫോമില്‍ സ്ട്രീമിംഗ് ആരംഭിച്ചു

> **Lead Summary:** മമ്മൂട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്‍ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം സിബിഐ 5 ഒടിടി പ്ലാറ്റ്ഫോമില്‍ സ്ട്രീമിംഗ് ആരംഭിച്ചു. നെറ്റ്ഫ്ലിക്സിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ കാണാനാവും.

## Article Content

മമ്മൂട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്‍ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം സിബിഐ 5 ഒടിടി പ്ലാറ്റ്ഫോമില്‍ സ്ട്രീമിംഗ് ആരംഭിച്ചു. നെറ്റ്ഫ്ലിക്സിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ കാണാനാവും.

മലയാള സിനിമ ഈ വര്‍ഷം കാത്തിരുന്ന പ്രധാന റിലീസുകളില്‍ ഒന്നായിരുന്നു സിബിഐ ഫ്രാഞ്ചൈസിയിലെ അഞ്ചാം ചിത്രമായ സിബിഐ 5 ദ് ബ്രെയിന്‍ (CBI 5). വന്‍ പ്രീ- റിലീസ് ബുക്കിംഗ് നേടിയിരുന്നെങ്കിലും റിലീസിനു ശേഷം സമ്മിശ്രാഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

ബോധപൂര്‍വ്വം നെഗറ്റീവ് പ്രചരണം നടന്നുവെന്നായിരുന്നു ഇതിനെക്കുറിച്ച് സംവിധായകന്‍ കെ മധുവിന്‍റെ പ്രതികരണം. ചിത്രം വിജയം നേടിയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

അതേസമയം ചിത്രം ബോക്സ് ഓഫീസില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. ആദ്യ 9 ദിനങ്ങളില്‍ നിന്ന് 17 കോടിയാണ് ചിത്രം വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മാത്രം നേടിയത്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/48485/iyer-in-five-languages-on-netflix-cbi5-has-started-streaming)