---
title: "സൈക്കിളോടിച്ച് ​ഗൊറില്ല,  ചിരി പടർത്തി വീഡിയോ"
english_title: "Gorilla cycling, video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/48448/gorilla-cycling-video-goes-viral"
published_at: "2022-06-11T22:01:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a4c38c560b0_VIRAL.jpg"
keywords: []
---

# സൈക്കിളോടിച്ച് ​ഗൊറില്ല,  ചിരി പടർത്തി വീഡിയോ

> **Lead Summary:** ​ഗൊറില്ല സൈക്കിളോടിക്കുന്നത് കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. സ്വതവേ തന്നെ ആളുകൾക്ക് ​ഗൊറില്ലകളുടെ പ്രകടനങ്ങൾ കണ്ടിരിക്കാനിഷ്ടമാണ്, പലതും രസിപ്പിക്കുന്നതുമാണ്.

## Article Content

​ഗൊറില്ല സൈക്കിളോടിക്കുന്നത് കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. സ്വതവേ തന്നെ ആളുകൾക്ക് ​ഗൊറില്ലകളുടെ പ്രകടനങ്ങൾ കണ്ടിരിക്കാനിഷ്ടമാണ്, പലതും രസിപ്പിക്കുന്നതുമാണ്.

ഐഎഫ്എസ് ഓഫീസർ ഡോ. സാമ്രാട്ട് ഗൗഡയാണ് സൈക്കിൾ ചവിട്ടുന്ന ഗൊറില്ലയുടെ വീഡിയോ പങ്കുവെച്ചത്. എന്നാൽ, വീഡിയോയുടെ രസകരമായ ഭാഗം അത് മാത്രമല്ല. സൈക്കിൾ ഓടിച്ച് കുറച്ച് നിമിഷങ്ങൾക്ക് ശേഷം, അതിന് നിയന്ത്രണം നഷ്ടപ്പെടുകയും ​ഗൊറില്ല താഴെ വീഴുകയും ചെയ്യുന്നു.

[**https://twitter.com/i/status/1534384931698364416**](https://twitter.com/i/status/1534384931698364416)

ദേഷ്യത്തിൽ, ​ഗൊറില്ല അപ്പോൾ തന്നെ സൈക്കിൾ വലിച്ചെറിഞ്ഞു. ഇത് കാണുന്ന ആരും ചിരിച്ചു പോകും. 'സ്റ്റുപ്പിഡ് സൈക്കിൾ' എന്നാണ് വീഡിയോയ്ക്ക് കാപ്ഷൻ നൽകിയിരിക്കുന്നത്. ഒപ്പം ദേഷ്യത്തിന്റെയും ചിരിയുടേയും ഇമോജിയും നൽകിയിട്ടുണ്ട്.

ഓൺലൈനിൽ ഷെയർ ചെയ്ത ശേഷം വീഡിയോ 70000 -ത്തിലധികം വ്യൂസ് നേടി. ഗൊറില്ലയുടെ പ്രതികരണം വളരെ തമാശയായിട്ടാണ് ഓൺലൈനിൽ ആളുകൾ കണ്ടത്. കുറച്ചുകൂടി നല്ല സൈക്കിൾ അതിന് നൽകണമായിരുന്നു എന്ന് അഭിപ്രായപ്പെട്ടവരുണ്ട്.

മൃ​ഗങ്ങളുടെ വീഡിയോ പലപ്പോഴും സാമൂഹികമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. നേരത്തെ ഒരു കുരങ്ങൻ ​ഗോൾഫ് ​കാർ ഓടിക്കുന്ന വീഡിയോയും ഇതുപോലെ വൈറലായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/48448/gorilla-cycling-video-goes-viral)