---
title: "ഇന്ത്യയിലെ ഏറ്റവും മികച്ച പത്ത് അഭിനേതാക്കളില്‍ ഒരാൾ; ഉര്‍വശിയെ പ്രശംസിച്ച് ആര്‍.ജെ ബാലാജി"
english_title: "One of the top ten actors in India; RJ Balaji praises Urvashi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/48427/one-of-the-top-ten-actors-in-india-rj-balaji-praises-urvashi"
published_at: "2022-06-11T20:31:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a4aeac15a64_URVASHI.jpg"
keywords: []
---

# ഇന്ത്യയിലെ ഏറ്റവും മികച്ച പത്ത് അഭിനേതാക്കളില്‍ ഒരാൾ; ഉര്‍വശിയെ പ്രശംസിച്ച് ആര്‍.ജെ ബാലാജി

> **Lead Summary:** ഇന്ത്യയിലെ മികച്ച പത്ത് അഭിനേത്രികളിൽ ഒരാളാണ് ഉർവശിയെന്ന് നടനും സംവിധായകനുമായ ആർജെ ബാലാജി. ‘വീട്ട്‌ലാ വിശേഷം’ എന്ന പുതിയ ചിത്രത്തിന്റെ സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ഈക്കാര്യം പറഞ്ഞത്.

## Article Content

ഇന്ത്യയിലെ മികച്ച പത്ത് അഭിനേത്രികളിൽ ഒരാളാണ് ഉർവശിയെന്ന് നടനും സംവിധായകനുമായ ആർജെ ബാലാജി. ‘വീട്ട്‌ലാ വിശേഷം’ എന്ന പുതിയ ചിത്രത്തിന്റെ സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ഈക്കാര്യം പറഞ്ഞത്.

അഭിനയത്തിനപ്പുറം കഴിവുകളുള്ള താരമാണ് ഉർവശി. സത്യരാജ് സർ മുൻപ് പറയുന്നതുപോല ശരിക്കും നടിപ്പ് രാക്ഷസി തന്നെയാണ് ഉർവശി മാം. സിനിമയിൽ അവർക്കറിയാത്ത മേഖലകളില്ലെന്നും ബാലാജി പറഞ്ഞു.

സെറ്റിൽ വന്നാൽ വെറും പത്ത് നിമിഷങ്ങൾക്കുള്ളിൽ ഷോട്ട് പൂർത്തിയാക്കാൻ ഉർവശിക്കു സാധിക്കും. കൂടെ ജോലിചെയ്തതിൽ വച്ച് ഏറ്റവും ഇന്റലിജന്റ് ആയ നടിയാണ് ഉർവശിയെന്ന് മുൻപ് കമൽ പറഞ്ഞിരുന്നു

ഉർവശിയെയും സത്യരാജിനെയും പ്രധാന കഥാപാത്രങ്ങളാക്കി ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വീട്ട്‌ലാ വിശേഷം. രാജ്കുമാർ റാവു നായകനായി എത്തിയ ബോളിവുഡ് ചിത്രം ബദായി ഹോയുടെ റീമേക്ക് ആണ് വീട്ട്‌ലാ വിശേഷം.

ആർജെ ബാലാജി, എൻ.ജെ. ശരവണൻ എന്നിവരാണ് ചിത്രത്തിന്റെ സംവിധാനം. അപർണ ബാലമുരളി, കെപിഎസി ലളിത, പവിത്ര ലോകേഷ് എന്നിവരാണ് മറ്റ് താരങ്ങൾ.

സംഗീതം ഗിരീഷ് ഗോപാലകൃഷ്ണൻ. എഡിറ്റിങ് സെൽവ. നിർമാണം ബോണി കപൂർ. ചിത്രം ജൂൺ 17ന് തിയറ്ററുകളിലെത്തും. മുൻപ് ഉർവശിക്കൊപ്പം മുക്കുത്തി അമ്മൻ എന്ന നയൻതാര ചിത്രത്തിലും ബാലാജി അഭിനയിച്ചിരുന്നു

### Related Links & Sources
- [Original Story Source](https://moviemax.in/news/48427/one-of-the-top-ten-actors-in-india-rj-balaji-praises-urvashi)