---
title: "വിഘ്നേഷിന് 20 കോടിയുടെ ബംഗ്ലാവ്, നാത്തൂന് 30 പവൻ സ്വർണം,  അടുത്ത ബന്ധുക്കള്‍ക്ക് ആഡംബര വസ്തുക്കള്‍"
english_title: "Vignesh gets Rs 20 crore bungalow, Nathun gets Rs 30 crore gold, luxury items for close relatives"
publisher: "moviemax.in"
canonical_url: "https://moviemax.in/news/48425/vignesh-gets-rs-20-crore-bungalow-nathun-gets-rs-30-crore-gold-luxury-items-for-close-relatives"
published_at: "2022-06-11T20:25:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a4adfb6fd58_vignesh.jpg"
keywords: []
---

# വിഘ്നേഷിന് 20 കോടിയുടെ ബംഗ്ലാവ്, നാത്തൂന് 30 പവൻ സ്വർണം,  അടുത്ത ബന്ധുക്കള്‍ക്ക് ആഡംബര വസ്തുക്കള്‍

> **Lead Summary:** **ഏ**ഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് നയന്‍താരയും വിഗ്നേഷ് ശിവനും വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും താരങ്ങള്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം.

## Article Content

**ഏ**ഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് നയന്‍താരയും വിഗ്നേഷ് ശിവനും വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും താരങ്ങള്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം.

വിവാഹത്തിന് നയന്‍താര വിഗ്നേഷ് ശിവനും ബന്ധുക്കള്‍ക്കും നല്‍കിയ വിവാഹ സമ്മാനത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിവാഹത്തിന് സമ്മാനമായി വിഗ്നേഷിന്റെ സഹോദരി ഐശ്വര്യയ്ക്ക് നയന്‍താര 30പവന്‍ സ്വര്‍ണാഭരണങ്ങളും സമ്മാനിച്ചിരുന്നു.

വിഗ്നേഷിന്റെ അടുത്ത ബന്ധുക്കള്‍ക്ക് വിലപിടിപ്പുള്ള വസ്തുക്കളും നല്‍കി എന്നാണ് തമിഴ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, വിഗ്നേഷ് ശിവന് വിവാഹസമ്മാനമായി നയന്‍താര 20 കോടിയുടെ ബംഗ്ലാവ് നല്‍കിയെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്.

വിഗ്നേഷ് ശിവന്റെ പേരില്‍ തന്നെയാണ് ബംഗ്ലാവ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. നയന്‍താരയ്‍ക്ക് വിഗ്നേഷ് ശിവന്‍ അഞ്ച് കോടി വില വരുന്ന ഡയമണ്ട് മോതിരം സമ്മാനം നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹച്ചടങ്ങില്‍ നയന്‍താര ധരിച്ചിരുന്ന ആഭരണങ്ങള്‍ മുഴുവന്‍ വിഗ്നേഷ് വാങ്ങി നല്‍കിയതാണ്.

രണ്ടര മുതല്‍ മൂന്നു കോടി രൂപ വരെ വിലയുള്ള ആഭരണങ്ങളാണ് നയന്‍താര വിവാഹച്ചടങ്ങില്‍ ധരിച്ചത്. തമിഴ്‍നാട്ടിലെ ക്ഷേത്രനഗരമായ മഹാബലിപുരത്തെ റിസോ‍ര്‍ട്ടില്‍ വച്ചായിരുന്നു അത്യാഡംബരമായ വിവാഹ ചടങ്ങുകള്‍ നടന്നത്.

തിരുപ്പതി ക്ഷേത്രത്തില്‍ വച്ച്‌ നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹം പ്രായോഗിക കാരണങ്ങള്‍ കൊണ്ടും അതിഥികളുടെ സൗകര്യത്തിനായും മഹാബലിപുരത്തേക്ക് മാറ്റുകയായിരുന്നു. ആഡംബര റിസോര്‍ട്ട് പൂര്‍ണമായും ഒരാഴ്ച മുമ്ബുതന്നെ വിവാഹത്തിനായി ബുക്ക് ചെയ്‍തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/48425/vignesh-gets-rs-20-crore-bungalow-nathun-gets-rs-30-crore-gold-luxury-items-for-close-relatives)