logo

'ഇപ്പോള്‍ അതാണ്‌ പുതിയ സന്തോഷം' ഗായത്രി അരുണ്‍ മനസ്സ് തുറക്കുന്നു

Published at Nov 17, 2020 11:27 AM 'ഇപ്പോള്‍ അതാണ്‌ പുതിയ സന്തോഷം' ഗായത്രി അരുണ്‍  മനസ്സ് തുറക്കുന്നു

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ട കഥാപാത്രമായിരുന്നു പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസ്.

നടി ഗായത്രി അരുണിനെ പ്രശസ്തിയിലേക്ക് എത്തിച്ചത് ഈ കഥാപാത്രമായിരുന്നു. സീരിയലിന് ശേഷം ബിഗ് സ്‌ക്രീനിലേക്ക് ചുവടുവെച്ച ദീപ്തിയ്ക്ക് സിനിമയിലും നിരവധി പോലീസ് വേഷങ്ങള്‍ ലഭിച്ചിരുന്നു.

കുറച്ച് കാലമായി നടി സ്‌ക്രീനിന് മുന്നില്‍ കാണാതെ വന്നതോടെ അഭിനയം നിര്‍ത്തിയോ എന്ന് ചോദിക്കുന്നവര്‍ക്ക് മറുപടി പറഞ്ഞ് എത്തിയിരിക്കുകയാണ് ഗായത്രിയിപ്പോള്‍.  

നേരില്‍ കാണുമ്പോള്‍ പലരും ചോദിക്കുന്നുണ്ട്, ഗായത്രി അഭിനയം ഉപേക്ഷിച്ചോ എന്ന്. ഒരിക്കലുമില്ല. ഞാന്‍ അവസാനം ചെയ്തത് ഒരു സിനിമയാണ്.

മമ്മൂക്കയുടെ ചിത്രം വണ്‍. ചിത്രത്തിന്റെ റിലീസിങ് കാത്തിരിക്കുന്ന സമയത്താണ് ലോക്ഡൗണ്‍ വന്നത്. സീന എന്നാണ് കഥാപാത്രത്തിന്റെ പേര്. ഏറെ പ്രതീക്ഷയുള്ള സിനിമയാണ്.

ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് എന്റേത്. സീരിയലുകളെ ഉപേക്ഷിച്ചിട്ടൊന്നുമില്ല.


നല്ല കഥാപാത്രം വന്നാല്‍ തീര്‍ച്ചയായും ചെയ്യും. അഭിനയത്തിലേക്ക് വന്നത് പോലും പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ല. ഒരു മാധ്യമ സ്ഥാപത്തില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഒട്ടും പ്രതീക്ഷിക്കാതെയാണ് 'പരസ്പര'ത്തിന്റെ കഥ കേള്‍ക്കുന്നത്.

സ്‌കൂള്‍ കാലഘട്ടത്തിലൊക്കെ അഭിനയം പാഷനായിരുന്നു. ഒന്ന് രണ്ട ഓഡിഷനൊക്കെ പോയിരുന്നു. പക്ഷേ അതൊന്നും നടന്നില്ല.

സിനിമയില്‍ അഭിനയിക്കുക എന്നത് വലിയ സ്വപ്‌നം ആയി മനസില്‍ തന്നെ കിടന്നു. അതിനിടയില്‍ പഠിത്തം ജോലി, കല്യാണം ഒക്കെയായി ജീവിതം വേറൊരു വിയ്ക്കും പോയി.

അതിനൊക്കെ ശേഷം പഴയ ആ മോഹം. സംഭവിച്ചുവെന്നത് എനിക്കും അതിശയം തന്നെയാണ്.


ഇതുവരെ ജീവിതത്തില്‍ ഉണ്ടായ കാര്യങ്ങളൊക്കെ ഇങ്ങോട്ട് വന്നതാണ്. ഒന്നും തേടി പോയിട്ടില്ല.ദീപ്തി ഐപിഎസിനെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ ഇപ്പോഴുമുണ്ട്.

അതുപോലെയുള്ള വേഷങ്ങള്‍ ചെയ്യണമെന്നാണ് എന്നെ കാണുമ്പോഴൊക്കെ പ്രായമായ അമ്മമാര്‍ പറയുന്നത്. ആ സമയത്തെ നായികമാരില്‍ ഏറെ വ്യത്യസ്തയായിരുന്നു ദീപ്തി.

വളരെ ബോള്‍ഡായിട്ടുള്ളതും അതേ സമയം കുടുംബിനിയുമായിട്ടുള്ള കഥാപാത്രം. ഇപ്പോഴും എന്നെ ദീപ്തി എന്ന് വിളിക്കുന്നവരുമുണ്ട്.

നല്ലൊരു കഥാപാത്രത്തെ തുടക്കത്തില്‍ തന്നെ അവതരിപ്പിക്കാന്‍ കിട്ടിയതില്‍ സന്തോഷമുണ്ട്. പിന്നീട് വന്ന കഥാപാത്രങ്ങളേറെയും ദീപ്തിയുടെ നിഴലുള്ളവയായിരുന്നു.

Deepti IPS in each other's serial has always been a favorite character of Malayalam television viewers

Related Stories
മിനിസ്ക്രീന്‍ പ്രേഷകരുടെ പ്രിയ താരം ജനപ്രീതി നേടിയ പെണ്‍കുട്ടി കല്ലുവിന്റെ രസകരമായ സ്റ്റോറി

Nov 29, 2020 10:59 AM

മിനിസ്ക്രീന്‍ പ്രേഷകരുടെ പ്രിയ താരം ജനപ്രീതി നേടിയ പെണ്‍കുട്ടി കല്ലുവിന്റെ രസകരമായ സ്റ്റോറി

നടൻ , അവതാരകൻ, മജീഷ്യന്‍ എന്നിങ്ങനെ മനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് രാജ് കലേഷ്. മിനിസ്ക്രീനിൽ താരത്തിന്...

Read More >>
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം രേഖയുടെ പുതിയ മേക്ക്ഓവര്‍

Nov 29, 2020 10:23 AM

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം രേഖയുടെ പുതിയ മേക്ക്ഓവര്‍

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് രേഖാ സുരേഷ്, പരസ്പരം എന്ന പരമ്പരയിൽ കൂടിയാണ് രേഖ ഏറെ ശ്രദ്ധ...

Read More >>
Trending Stories