---
title: "ഒരു ഇഞ്ചക്ഷന് 9000 രൂപയാകുമെന്ന് മനസിലായി; തുറന്നുപറഞ്ഞ് ഇഷ ഗുപ്ത"
english_title: "I realized that an injection would cost Rs 9000; Isha Gupta frankly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/48363/i-realized-that-an-injection-would-cost-rs-9000-isha-gupta-frankly"
published_at: "2022-06-11T13:56:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a451f795c48_ISHA.jpg"
keywords: []
---

# ഒരു ഇഞ്ചക്ഷന് 9000 രൂപയാകുമെന്ന് മനസിലായി; തുറന്നുപറഞ്ഞ് ഇഷ ഗുപ്ത

> **Lead Summary:** സിനിമാ കരിയറിന്റെ തുടക്കകാലത്ത് തനിക്ക് വലിയ സമ്മര്‍ദങ്ങളാണ് നേരിടേണ്ടി വന്നതെന്ന് നടി ഇഷ ഗുപ്ത . ശരീരത്തിന്റെ ആകൃതിയില്‍ മാറ്റം വരുത്താനും നിറം വെളുപ്പിക്കാന്‍ തനിക്ക് സമ്മര്‍ദം നേരിടേണ്ടി വന്നുവെന്നാണ് ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ അവര്‍ പറഞ്ഞത്.

## Article Content

സിനിമാ കരിയറിന്റെ തുടക്കകാലത്ത് തനിക്ക് വലിയ സമ്മര്‍ദങ്ങളാണ് നേരിടേണ്ടി വന്നതെന്ന് നടി ഇഷ ഗുപ്ത . ശരീരത്തിന്റെ ആകൃതിയില്‍ മാറ്റം വരുത്താനും നിറം വെളുപ്പിക്കാന്‍ തനിക്ക് സമ്മര്‍ദം നേരിടേണ്ടി വന്നുവെന്നാണ് ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ അവര്‍ പറഞ്ഞത്.

‘എന്റെ കരിയറിന്റെ തുടക്കത്തില്‍ എന്നോട് മൂക്ക് കൂര്‍ത്തതാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്റെ മൂക്ക് ഉരുണ്ടതാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നോട് വെളുത്ത നിറം കിട്ടാന്‍ ഇഞ്ചക്ഷന്‍ എടുക്കാന്‍ പറഞ്ഞു.

ഞാനും കുറച്ച് കാലം അത് വിശ്വസിച്ചിരുന്നു. അങ്ങനെ നോക്കിയപ്പോള്‍ ഒരു ഇഞ്ചക്ഷന് 9000 രൂപയാകുമെന്ന് മനസിലായി. ഞാന്‍ ആരുടേയും പേര് പറയില്ല. പക്ഷെ വെളുത്ത നിറമുള്ള ഒരുപാട് നടിമാരെ നിങ്ങള്‍ക്ക് കാണാം” എന്നായിരുന്നു താരം പറഞ്ഞത്.

” നടിമാര്‍ക്ക് കാണാന്‍ സുന്ദരിമാരായി ഇരിക്കേണ്ടതിന്റെ സമ്മര്‍ദ്ദം വലുതാണ്. എന്റെ മകള്‍ ഒരു നടിയായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ ചെറുപ്പം മുതല്‍ തന്നെ അവള്‍ ആ സമ്മര്‍ദ്ദം അനുഭവിക്കുന്നത് കാണേണ്ടി വരും.

അവള്‍ക്കൊരു സാധാരണ ജീവിതമോ യഥാര്‍ഥ വ്യക്തിയായി ജീവിക്കാനോ സാധിക്കില്ല. എന്നും ഇഷ പറയുന്നു. സൂപ്പര്‍ ഹിറ്റ് സീരീസായ ആശ്രമത്തിന്റെ മൂന്നാം ഭാഗത്തില്‍ ഇഷയുമുണ്ട്.

താരത്തിന്റെ പ്രകടനം കയ്യടി നേടുകയാണ്. ബോബി ഡിയോളാണ് സീരീസിലെ നായകന്‍. ഇരുവരുടേയും ഹോട്ട് രംഗങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/48363/i-realized-that-an-injection-would-cost-rs-9000-isha-gupta-frankly)