---
title: "ആരാധകരെ നൊമ്പരപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി പോപ് സിംഗര്‍ ജസ്റ്റിന്‍ ബീബര്‍ "
english_title: "Pop singer Justin Bieber with a revelation that annoys fans."
publisher: "moviemax.in"
canonical_url: "https://moviemax.in/news/48354/pop-singer-justin-bieber-with-a-revelation-that-annoys-fans"
published_at: "2022-06-11T13:17:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a448d28e3d0_POP_SINGER.jpg"
keywords: []
---

# ആരാധകരെ നൊമ്പരപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി പോപ് സിംഗര്‍ ജസ്റ്റിന്‍ ബീബര്‍ 

> **Lead Summary:** ആരാധകരെ നൊമ്പരപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി പോപ് സിംഗര്‍ ജസ്റ്റിന്‍ ബീബര്‍ . തന്റെ മുഖത്തിന് റംസെ ഹണ്ട് സിന്‍ഡ്രം എന്ന രോഗം ബാധിച്ചെന്നാണ് ബീബറുടെ വെളിപ്പെടുത്തല്‍.

## Article Content

ആരാധകരെ നൊമ്പരപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി പോപ് സിംഗര്‍ ജസ്റ്റിന്‍ ബീബര്‍ . തന്റെ മുഖത്തിന് റംസെ ഹണ്ട് സിന്‍ഡ്രം എന്ന രോഗം ബാധിച്ചെന്നാണ് ബീബറുടെ വെളിപ്പെടുത്തല്‍.

അതായത് മുഖത്തിന്റെ ഒരു ഭാഗം തന്നെ തളര്‍ന്ന് പോയെന്നും തന്റെ വലത്തെ കണ്ട് ചിമ്മുകയോ അനക്കുവാന്‍ സാധിക്കുകയോ ചെയ്യാന്‍ പറ്റുന്നില്ലെന്നാണ് താരം വെളിപ്പെടുത്തിയത്. നിങ്ങള്‍ക്ക് കാണാനാകുന്നതുപോലെ, എന്റെ കണ്ണുചിമ്മാനാകുന്നില്ല, മുഖത്തെ ഒരു വശംകൊണ്ട് ചിരിക്കാന്‍ പോലും സാധിക്കുന്നില്ല. ഈ മൂക്ക് ചലിക്കില്ല- ബീബര്‍ പറഞ്ഞു.

**

റാംസീ ഹണ്ട് സിന്‍ഡ്രോം ഒരു ചെവിക്ക് സമീപമുള്ള മുഖത്തെ നാഡിയെ ബാധിക്കുമ്പോള്‍ അത് മുഖത്തെ പക്ഷാഘാതത്തിന് കാരണമാകും. കേള്‍വിക്കുറവിനും കാരണമായേക്കാം ആര്‍എച്ച്എസിന് കാരണമാകുന്ന വാരിസെല്ല-സോസ്റ്റര്‍ വൈറസ് ചിക്കന്‍പോക്‌സിനും ഷിംഗിള്‍സിനും കാരണമാകുമെന്നും പറയുന്നു .

[https://www.instagram.com/justinbieber/?utm_source=ig_embed&ig_rid=0f71b630-cbca-4500-bd06-4c8b1a6c7157**](https://www.instagram.com/justinbieber/?utm_source=ig_embed&ig_rid=0f71b630-cbca-4500-bd06-4c8b1a6c7157)

തന്റെ രോഗാവസ്ഥ എല്ലാവരും മനസ്സിലാക്കണമെന്നും പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്നും ബീബര്‍ കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റാഗ്രാമില്‍ ഇതു സംബന്ധിച്ച് അദ്ദേഹം പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/48354/pop-singer-justin-bieber-with-a-revelation-that-annoys-fans)