---
title: "തിരുപതി ദര്‍ശനത്തിന് നവദമ്പതികള്‍,  വീഡിയോ വൈറൽ "
english_title: "Newlyweds visit Tirupati, video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/48325/newlyweds-visit-tirupati-video-goes-viral"
published_at: "2022-06-11T11:26:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a42f1076f38_NAYAN.jpg"
keywords: []
---

# തിരുപതി ദര്‍ശനത്തിന് നവദമ്പതികള്‍,  വീഡിയോ വൈറൽ 

> **Lead Summary:** വിവാഹശേഷം തിരുപ്പതിയില്‍ ദര്‍ശനത്തിനെത്തിയ നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. വിഘ്‌നേഷിന്റെ കൈപിടിച്ച് ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഇറങ്ങിവരുന്ന നയന്‍താരയാണ് വീഡിയോയില്‍.

## Article Content

വിവാഹശേഷം തിരുപ്പതിയില്‍ ദര്‍ശനത്തിനെത്തിയ നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. വിഘ്‌നേഷിന്റെ കൈപിടിച്ച് ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഇറങ്ങിവരുന്ന നയന്‍താരയാണ് വീഡിയോയില്‍.

തിരുപ്പതി ക്ഷേത്രമാണ് ആദ്യം വിവാഹവേദിയായി നിശ്ചയിച്ചിരുന്നതെങ്കിലും നിലവിലെ കോവിഡ് സാഹചര്യത്തില്‍ 150 അതിഥികളെ അനുവദിക്കാനാകില്ലെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചതോടെ വേദി മാറ്റുകയായിരുന്നു.

**

ചെന്നൈ മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിക്കിയും നയനും വിവാഹിതരായത്. 2015ല്‍ പുറത്തിറങ്ങിയ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇവര്‍ പ്രണയത്തിലായത്.

[https://twitter.com/i/status/1535166116686970881**](https://twitter.com/i/status/1535166116686970881)

‘കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന ചിത്രമാണ് നയന്‍താരയുടെയും വിഘ്‌നേഷിന്റെയുമായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ റിലീസിനു മുന്‍പ് വിഘ്‌നേഷും നയന്‍സും തിരുപ്പതി ദര്‍ശനം നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/48325/newlyweds-visit-tirupati-video-goes-viral)